പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

ഉപരിപഠനത്തിന് യോഗ്യത നേടിയവർ 2,94,888 പേർ. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവർ 39,242 പേർ

2023-24 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 3,74,755 റെഗുലർ വിദ്യാർഥികളില്‍ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 78.69 ശതമാനം.

വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 39,242 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 71.42 ശതമാനമാണ് വിജയം. 27,586 പേരാണ് പരീക്ഷയെഴുതിയത്. 19,202 പേർ ഉപരിപഠനയോഗ്യത നേടി.

പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 14. ജൂണ്‍ 12 മുതല്‍ 20 വരെയാണ് സേ പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15.

ഹയർസെക്കൻഡറിൽ വിജയശതമാനം ഏറ്റവും കുടുതല്‍ എറണാകുളം ജില്ലയിലാണ്-84.12. കുറവ് വയനാട്ടിലും- 72.13. നൂറ് ശതമാനം വിജയം നേടിയത് 63 സ്‌കൂളുകള്‍. സര്‍ക്കാര്‍-7, എയ്ഡഡ്-17, അണ്‍ എയ്ഡഡ്-27, സ്‌പെഷല്‍ സ്‌കൂള്‍-12 എന്നിങ്ങനെയാണ് നൂറു ശതമാനം നേടിയവയുടെ കണക്ക്. നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കഴിഞ്ഞവർഷത്തെപ്പോലെ ഏഴിൽനിന്ന് വർധിക്കാത്തതിന്റെ കാരണം സർക്കാർ പരിശോധിക്കും.

75.06 ആണ് സർക്കാർ സ്കൂളുകളുടെ വിജയശതമാനം. എയ്‌ഡഡ് സ്കൂളുകളില്‍ പരീക്ഷയെഴുതിയവരില്‍ 82.47 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്‌ഡഡ് സ്കൂളുകളുടെ വിജയശതമാനം 74.51 ആണ്. സ്പെഷ്യല്‍ സ്കൂളുകളുടെ വിജയശതമാനം 98.54 ആണ്.

പ്ലസ് ടു സയന്‍സ് ഗ്രൂപ്പില്‍ പരീക്ഷ എഴുതിയ 1,89,411 വിദ്യാർഥികളില്‍ 1,60,696 പേരും വിജയിച്ചു. 84.84 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസിൽ 76,235 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 51,144 പേരാണ് വിജയിച്ചത്. 67.09 ആണ് വിജയശതമാനം. കൊമേഴ്സിൽ 1,09,109 വിദ്യാർഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 83,048 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.11 ആണ് വിജയശതമാനം.

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

39,242 പേർക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 33,815 പേർക്കായിരുന്നു മുഴുവൻ വിഷയത്തിലും എ പ്ലസ്. ഇത്തവണ 5427 പേർക്ക് അധികം ലഭിച്ചു. ഫുൾ എ പ്ലസ് ലഭിച്ചവരിൽ ആണ്‍കുട്ടികളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍-29,718. ആണ്‍കുട്ടികള്‍-9,524. ഫുൾ എ പ്ലസിൽ ഒന്നാമത് മലപ്പുറം ജില്ലയാണ്. മുഴുവൻ മാർക്ക് ( 1200ല്‍ 1200) ഇത്തവണ നേടിയത‍് 105 പേരാണ്.

ടെക്നിക്കല്‍ ഹയർ സെക്കന്‍ഡറി സ്കൂളുകളില്‍ പരീക്ഷ എഴുതിയ 70.01 ശതമാനം വിദ്യാർഥികള്‍ വിജയിച്ചു. 73 വിദ്യാർഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കലാമണ്ഡലം ആർട്ട് സ്കൂളില്‍ വിജയശതമാനം 100. വിഎച്ച്എസ്ഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.inwww.keralaresults.nic.in, www.result.kerala.gov.inwww.examresults.kerala.gov.inwww.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം www.keralaresults.nic.inwww.vhse.kerala.gov.inwww.results.kite.kerala.gov.inwww.prd.kerala.gov.inwww.examresults.kerala.gov.inwww.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

ഇത്തവണ, 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പേരും പ്രൈവറ്റ് വിഭാഗത്തില്‍ 1,502 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 18,297 ആണ്‍കുട്ടികളും 11,003 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. മേയ് 25 നായിരുന്നു 2022-2023 അധ്യയന വര്‍ഷത്തെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.

logo
The Fourth
www.thefourthnews.in