യുജിസി
യുജിസി

അസി. പ്രൊഫസർ നിയമനത്തിന് നെറ്റ്/സെറ്റ്/ എസ്‌എൽ‌ഇ‌ടി കുറഞ്ഞ യോഗ്യത; പിഎച്ച്ഡി നിർബന്ധമല്ലെന്ന് യുജിസി

പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (എസ്‌എൽ‌ഇ‌ടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ഇതോടെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കുമെന്ന് യുജിസി ചെയർപേഴ്സൺ മമിദാല ജഗദേഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു.

യുജിസി
'ഇഎംഎസിൻ്റെ നിലപാടിനെ എതിർക്കാൻ പാർട്ടിക്ക് കഴിയുമോ?'; ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ്
യുജിസി
ദുര്‍ബലർക്കായി ജീവിച്ചു, ഭരണകൂടം ജയിലിലിട്ടു, നീതികിട്ടാതെ മരിച്ചു; സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്‌

എല്ലാ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് യുജിസി ഉത്തരവിൽ പറയുന്നു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനുള്ള മിനിമം യോഗ്യത സംബന്ധിച്ച് ജൂൺ 30ന് പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങളുടെ പ്രഖ്യാപനം 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതിലും അർഹരായവരെ മാത്രം അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കുന്നതിലും ഭേദഗതി വരുത്തിയ ചട്ടങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും യുജിസി വ്യക്തമാക്കി.

യുജിസി
സംസ്ഥാനത്ത് വ്യാപക മഴ: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ, തൃശ്ശൂരിൽ ഭൂചലനം

അസിസ്റ്റന്റ് പ്രൊഫസർമാരുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് 2023 ജൂലൈ വരെ പിഎച്ച്‌ഡി യോഗ്യത നിർബന്ധമല്ലെന്ന് 2021ൽ യുജിസി പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in