പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്  ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം

പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം

അമേരിക്കയിലെ പഠനശേഷം എച്ച്-1 ബി തൊഴില്‍ വിസ ലഭിക്കുമെങ്കില്‍ അതിനുള്ള നടപടിക്രമം അമേരിക്കയില്‍ നിന്ന് പൂര്‍ത്തിയാക്കാം. ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല.

വരുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വരാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, അമേരിക്ക എച്ച്-1 ബി വിസയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ അടുത്തയിടെയാണ് ചില പരിഷ്‌കാരങ്ങള്‍ എച്ച്-1 ബി Z വിസ അനുവദിക്കുന്നതില്‍ വരുത്താന്‍ തീരുമാനിച്ചത്. പ്രസ്തുത നടപടിക്രമങ്ങള്‍ 60 ശതമാനത്തോളവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും.

വിസ ദുരുപയോഗം തടയുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതുക്കിയ നടപടിക്രമങ്ങള്‍ ഏറെ പ്രയോജനപ്പെടും. ഇനി മുതല്‍ അമേരിക്കന്‍ തൊഴില്‍ വിസക്കായി ഒരേ സമയം ഒന്നിലേറെ അപേക്ഷ നല്‍കുന്ന പ്രവണത ഉപേക്ഷിക്കേണ്ടിവരും. ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് വിസ അനുവദിക്കുന്ന ലോട്ടറി സിസ്റ്റത്തില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നു. ഇനി മുതല്‍ ഒരാള്‍ക്ക് ഒരേ സമയം ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ.

തൊഴില്‍ വിസ അനുവദിക്കുമ്പോള്‍ ഉദ്യോഗാര്‍ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിര്‍ബന്ധമായും പരിഗണിക്കും. ഉദാഹരണമായി ബിരുദം മാത്രം ഉള്ളവരെ മാനേജീരിയല്‍ തൊഴിലുകള്‍ക്കു പരിഗണിക്കാന്‍ സാധിക്കുകയില്ല. അവര്‍ക്ക് എംബിഎ നിര്‍ബന്ധമായും വേണ്ടിവരും.

പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്  ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം
അഭിമുഖം|'യുകെയിലെ കുടിയേറ്റ നിയമങ്ങൾ പി ആർ തേടിപ്പോകുന്ന ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടി:' ഡോ. ജിനു സക്കറിയ ഉമ്മന്‍

എച്ച്-1 ബി വിസ അനുവദിക്കുന്നതിലെ ദുരുപയോഗം തടയാന്‍ ചില നിര്‍ദേശങ്ങളുണ്ട്. അമേരിക്കയിലെ പഠനശേഷം എച്ച്-1 ബി തൊഴില്‍ വിസ ലഭിക്കുമെങ്കില്‍ അതിനുള്ള നടപടിക്രമം അമേരിക്കയില്‍ നിന്ന് പൂര്‍ത്തിയാക്കാം. ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനുള്ള അവസരം അവിടെ ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ആറു ലക്ഷത്തിലധികം പേര്‍ എച്ച്-1 ബി തൊഴില്‍ വിസയില്‍ അമേരിക്കയിലുള്ളതിനാല്‍ പുതുക്കിയ തീരുമാനം അവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്നിനുള്ളില്‍ അവരുടെ എഫ് 1 വിസ, എച്ച്-1 ബി തൊഴില്‍ വിസയിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കില്‍ വികസന, ഓപ്ഷണല്‍ പരിശീലനത്തിന് (OPT) ഒരുവര്‍ഷത്തെ വിസ ലഭിക്കും. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷംവരെ തുടരാം. തുടര്‍ന്ന് എച്ച്-1 ബി തൊഴില്‍ വിസയിലേക്ക് മാറാം. OPT (Optional practical training) പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാധാരണയായി തൊഴില്‍ വിസയില്‍ മുന്‍ഗണന ലഭിക്കാറുണ്ട്. പക്ഷേ വിസ നടപടിക്രമങ്ങള്‍ പ്രസ്തുത വര്‍ഷത്തില്‍ ഒക്ടോബര്‍ ഒന്നിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം. പൊതുവെ അമേരിക്കയില്‍ ഉപരിപഠനത്തിനും തൊഴിലിനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ വിസ നടപടിക്രമങ്ങള്‍ ഏറെ ഉപകാരപ്രദമായിരിക്കും.

യോഗ്യതയുള്ളവരെ മാത്രമേ സ്പെഷ്യലിസ്റ്റ് തൊഴിലുകളില്‍ ഇനി നിയമിക്കാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങള്‍ക്ക് പുതിയ പരിഷ്‌കാരത്തെക്കുറിച്ചു അഭിപ്രായം സമര്‍പ്പിക്കുന്നത്തിനായി രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മാത്രമേ പുതുക്കിയ വിസ നിയമം പ്രാബല്യത്തില്‍ വരൂ.

logo
The Fourth
www.thefourthnews.in