നാലുദിവസം കൊണ്ട് 32 കോടി; 2018 ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്

നാലുദിവസം കൊണ്ട് 32 കോടി; 2018 ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്

മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് ഒൻപത് കോടി

തീയേറ്ററിൽ മലയാള സിനിമയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ജൂഡ് ആന്തണി ജോസഫിന്റെ 2018 ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള വരുമാനം 32 കോടി കടന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് ഒൻപത് കോടി രൂപയാണ്.

വലിയ പ്രൊമോഷനില്ലാതെ തീയേറ്ററിൽ എത്തിയ ചിത്രത്തിന് തുണയായത് മൗത്ത് പബ്ലിസിറ്റി തന്നെയാണ് തുണയായത്. ആദ്യദിനത്തിൽ ചെറിയ സ്ക്രീനുകളിലാണ് ആദ്യം പ്രദർശനം ആരംഭിച്ചത്. നല്ല പ്രതികരണം വന്നതോടെ തീയേറ്ററിലേക്ക് ജനം ഒഴുകിയെത്തി. ഇതോടെ മൾട്ടിപ്ലക്സുകളടക്കം എല്ലാ തീയേറ്ററുകളും സ്ക്രീനിന്റെ എണ്ണവും ഷോയുടെ എണ്ണവും വർധിപ്പിച്ചു. ശനിയാഴ്ച 67 സ്പെഷ്യൽ ഷോ കളും ഞായറാഴ്ച 80 ൽ അധികം സ്പെഷ്യൽ ഷോകളും 2018 നായി സംഘടിപ്പിച്ചു. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു കളക്ഷനെങ്കിൽ രണ്ടാം ദിവസം അത് 3. 5 കോടി രൂപയായി ഉയർന്നു

ഒടിടി, സാറ്റലൈറ്റ്, ഓവർസീസ് ഷെയർ എന്നിവയിൽ നിന്ന് ലഭിച്ച തുകയും ഇതുവരെ നേടിയ തീയേറ്റർ കളക്ഷനും കൊണ്ട് തന്നെ ചിത്രം ലാഭത്തിലായി കഴിഞ്ഞു

അവധി ദിനത്തിന് ശേഷവും തീയേറ്ററിൽ ആളുകുറയുന്നില്ല എന്നതാണ് തീയേറ്റർ ഉടമകൾക്ക് ആശ്വാസമാകുന്നത്. ജൂഡിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കും ഈ വർഷത്തെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വിജയത്തിലേക്കുമാണ് 2018 ന്റെ യാത്രയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആസിഫ് അലി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അഖിൽ പി ധർമജനാണ് തിരക്കഥ, വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം

logo
The Fourth
www.thefourthnews.in