'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'

'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'

ഹരികുമാര്‍ മലയാള സിനിമയില്‍ എത്തിയിട്ടു നാലുപതിറ്റാണ്ടു കഴിയുമ്പോഴും 18 സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്തത്. സിനിമകളുടെ എണ്ണക്കുറവിനു കാരണം കലാമേന്മയില്‍ കുറവു വരുത്തില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു.

1960-ല്‍ തിരുവനന്തപുരത്ത് ഭരതന്നൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസിലേക്കു പോകാന്‍ തയാറെടുക്കുന്ന കുട്ടികളോടു ടീച്ചര്‍ സ്ഥിരം ചോദ്യം ചോദിച്ചു. 'ഭാവിയില്‍ ആരായിത്തീരണം?

ഡോക്ടറും എഞ്ചിനീയറും പൈലറ്റുമൊക്കെയായി പാറിപ്പറക്കുന്ന ഉത്തരങ്ങള്‍ ഒരു കുട്ടിയുടെ മുന്നിലെത്തിയപ്പോള്‍ സഡന്‍ ബ്രേക്കിട്ടു. 'എനിക്ക് ഒരു സിനിമാ സംവിധായകനാകണം'...- അതായിരുന്നു ആ കുട്ടിയുടെ മറുപടി. അമ്പരപ്പോടെ അടുത്തെത്തിയ ടീച്ചര്‍ അവനോട് ചോദിച്ചു. 'ഈ സംവിധായകന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ ?...'

'അറിയില്ല'.. എന്നു സങ്കോചമില്ലാതെ പറഞ്ഞ ആ കുട്ടി അടുത്ത സ്‌കൂള്‍ വാര്‍ഷികാഘോഷ വേളയില്‍ വേലുത്തമ്പി ദളവയുടെ കഥ പറയുന്ന 'നിഴല്‍ നാടക'മെന്ന കലാരൂപവുമായെത്തി. വലിച്ചു കെട്ടിയ വെള്ളത്തുണിയില്‍ അവസാനം ഒരു പേരു വന്നത് ആ ടീച്ചറും വായിച്ചു.

സംവിധാനം- ഹരികുമാര്‍.

ഹരികുമാര്‍ എന്ന സംവിധായകന്‍ മലയാള സിനിമയില്‍ എത്തിയിട്ടു നാലു പതിറ്റാണ്ടു കഴിയുമ്പോഴും 18 സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്തത്. സിനിമകളുടെ എണ്ണക്കുറവിനു കാരണം കലാമേന്മയില്‍ കുറവു വരുത്തില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും പച്ചമനുഷ്യരുടെ മാനുഷിക വ്യഥകള്‍ തുറന്നു കാട്ടുന്നവയായിരുന്നു.

'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'
സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എം.ടി വാസുദേവന്‍ നായരുടെയും ലോഹിതദാസിന്റെയും ശ്രീനിവാസന്റെയും രചനകള്‍ സിനിമയാക്കിയ ഹരികുമാര്‍ അഞ്ചു സിനിമകള്‍ക്കു സ്വന്തമായി കഥയെഴുതുകയും ചെയ്തു. കൗമാരത്തില്‍ ഒരു നല്ല വായനക്കാരന്‍, യൗവനത്തില്‍ എഴുത്തിന്റെ വഴികളിലൂടെ വേറിട്ട സഞ്ചാരം. അതിനുശേഷം സിനിമയുടെ അതിരുകളില്ലാത്ത ലോകത്തില്‍ സംവിധായകന്റെ ഇരിപ്പിടത്തിലേക്ക്.

കഴിഞ്ഞ നാലു പതിറ്റാണ്ട് മലയാള സിനിമയോടൊപ്പം സഞ്ചരിച്ച സംവിധായകനാണു ഹരികുമാര്‍. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ നിന്നും കളറിലേക്കും ഫിലിം റോളുകളില്‍ നിന്നും ഡിജിറ്റല്‍ സംവിധാനത്തിലേക്കും സിനിമ മാറുമ്പോഴും അതിനെല്ലാമൊപ്പം ഹരികുമാറും ഉണ്ടായിരുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത കര്‍ഷക കുടുംബത്തില്‍ നിന്നെത്തിയ ഹരികുമാര്‍ മലയാള സിനിമയില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തിയത്, ആ പഴയ പത്താം ക്ലാസ്സുകാരന്റെ അതേ നിശ്ചയദാര്‍ഢ്യം കൊണ്ടായിരുന്നു. നിരവധി ഡോക്യമെന്ററികളും ടെലിഫിലിമുകളും ഹരികുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'
'ദാസേട്ടൻ പറഞ്ഞു, നമുക്ക് ആ പാട്ട് ഒന്നുകൂടി എടുക്കാം'

സുകൃതത്തിന്റെ പിറവി

മൂന്നു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് എം.ടിയുടെ തിരക്കഥയില്‍ സുകൃതം അണിയിച്ചൊരുക്കാന്‍ ഹരികുമാറിനായത്. മരണം പ്രതീക്ഷിച്ച് കഴിഞ്ഞൊരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെന്നു രണ്ടുവരിയിലൊരു കഥയാണ് ആദ്യഘട്ടത്തില്‍ എം.ടി ഹരികുമാറിനോടു പറയുന്നത്. പിന്നീട് കന്യാകുമാരി ഗസ്റ്റ്ഹൗസില്‍ വച്ചാണ് എം.ടി കഥ പൂര്‍ണമായി എഴുതുന്നത്. എട്ടുദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയായി.

ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരുമാസം മുന്‍പ് സമ്പൂര്‍ണ തിരക്കഥ എം.ടി ഹരികുമാറിനു നല്‍കി. ലൊക്കേഷനായി ഒറ്റപ്പാലത്തൊരു വീടും മസിനഗുഡിയും തിരുവനന്തപുരവും ചെങ്കോട്ട റെയില്‍വേ തുരങ്കവും ആയിരുന്നു. ക്ലൈമാക്സാണ് തുരങ്കത്തില്‍ ചിത്രീകരിച്ചത്. കഥ മമ്മൂട്ടിയോട് പറഞ്ഞ കാലം മുതല്‍ സിനിമ അദ്ദേഹത്തിന്റേതു കൂടിയായി മാറി. പിന്നീട് ഓരോ ഘട്ടവും മമ്മൂട്ടി അന്വേഷിച്ചു കൊണ്ടേയിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സിനിമയിലൂടെ മമ്മൂട്ടി നേടി.

'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'
പ്രകാശം പരത്തിയ സത്യജിത് 'റേ'

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, പനോരമ സെലക്ഷന്‍, ചിത്രഭൂമി ഗ്യാലപ് പോള്‍ അവാര്‍ഡില്‍ ഏഴ് അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ് അടക്കം 42 പുരസ്‌കാരങ്ങളും ചിത്രം നേടി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, മികച്ച സംഗീത സംവിധാനം പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്‌കാരം അങ്ങിനെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും സിനിമ പ്രദര്‍ശിപ്പിച്ചു.

പിന്നീട് ഹരികുമാറിന്റെ വീടു പണി പൂര്‍ത്തിയായപ്പോള്‍ തിക്കുറിശിയെ ക്ഷണിക്കാന്‍ ചെന്നു. വീടിനിടാന്‍ നല്ല പേര് എന്തെങ്കിലും ഉണ്ടോയെന്നു ഹരികുമാര്‍ ചോദിച്ചപ്പോള്‍ 'നിന്റെ കയ്യില്‍ തന്നെയുണ്ടല്ലോ നല്ലൊരു പേര്, 'സുകൃതം'.. എന്നായിരുന്നു മറുപടി. അങ്ങനെ ഹരികുമാറിന്റെ വീടിന്റെ പേരും സുകൃതം എന്നുതന്നെയായി.

logo
The Fourth
www.thefourthnews.in