ഇനി ആടുകാലം, ഷാജി പാപ്പനും സംഘവും വീണ്ടും വരുന്നു; ആട് 3 പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

ഇനി ആടുകാലം, ഷാജി പാപ്പനും സംഘവും വീണ്ടും വരുന്നു; ആട് 3 പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

ഷാജി പാപ്പനും സംഘവും മൂന്നാമതും വരുന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു

ജയസൂര്യ-മിഥുന്‍ മാനുവല്‍ തോമസ് ടീമിന്റെ ആട് സീരീസില്‍ മൂന്നാം ഭാഗം വരുന്നു. ഷാജി പാപ്പനും സംഘവും മൂന്നാമതും വരുന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ചിത്രത്തിന്റെ സ്റ്റോറി ലോക് ചെയ്‌തെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. '' പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ടു ആടുകാലം'' എന്നാണ് ജയസൂര്യ കുറിച്ചിരിക്കുന്നത്.

ആദ്യ ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം മൂന്നാം ഭാഗത്തിലും ഉണ്ടാകും. സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിജയ് ബാബു അറിയിച്ചിരുന്നു.

ഇനി ആടുകാലം, ഷാജി പാപ്പനും സംഘവും വീണ്ടും വരുന്നു; ആട് 3 പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി കോളേജ് പ്രിൻസിപ്പൽ; പ്രതികരണവുമായി ജാസി ഗിഫ്റ്റും സജിൻ ജയരാജും

2015-ലാണ് ആട് ഒരു ഭീകര ജീവിയാണ് തീയേറ്ററുകളില്‍ എത്തിയത്. എന്നാല്‍, ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ചിത്രം പിന്നീട് തരംഗമാവുകയായിരുന്നു. തുടര്‍ന്ന് 2017-ല്‍ ആട് 2 തീയേറ്ററുകളിലെത്തി. ഈ ചിത്രം വലിയ വിജയം നേടിയിരുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ തരംഗം സൃഷ്ടിച്ച കഥാപാത്രമായിരുന്നു ഷാജി പാപ്പന്‍.

logo
The Fourth
www.thefourthnews.in