25 ദിവസം, 150 കോടി; തീയേറ്ററിൽ 'ആടുജീവിതം' അല്ല

25 ദിവസം, 150 കോടി; തീയേറ്ററിൽ 'ആടുജീവിതം' അല്ല

ചിത്രത്തിലെ നായകനും നിർമാതാക്കളിൽ ഒരാളുമായ പൃഥിരാജ് തന്നെയാണ് കളക്ഷൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. മരുഭൂമിയിൽ നജീബ് എന്ന യുവാവ് നേരിട്ട ദുരിത ജീവിതം വായനക്കാരിലേക്ക് എത്തിച്ച എഴുത്തുകാരൻ ബെന്യാമിന്റെ ജനപ്രിയ നോവൽ സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതാണ് കളക്ഷൻ റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 150 കോടി ക്ലബിൽ ഇടം പിടിച്ചു.

ചിത്രത്തിലെ നായകനും നിർമാതാക്കളിൽ ഒരാളുമായ പൃഥിരാജ് തന്നെയാണ് കളക്ഷൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു, ലോകമെമ്പാടും തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പ്രേക്ഷകളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന കുറിപ്പിനൊപ്പമാണ് പൃഥ്വിരാജിന്റെ പ്രഖ്യാപനം.

മലയാളത്തിലെ പ്രീ ബുക്കിങ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ആടുജീവിതം. റിലീസിന് ഒരു ദിവസം ബാക്കിനിൽക്കെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം വിട്ടുപോയത്. മലൈക്കോട്ടെ വാലിബന്‍, കിംഗ് ഓഫ് കൊത്ത, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകളാണ് ആടുജീവിതം തകർത്തത്. ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റു പോയ ടിക്കറ്റുകളും ആടുജീവിതത്തിന്റെയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in