ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ

ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ

സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്

മലയാളികൾ ആകാംക്ഷാഭരിതമായി കാത്തിരുന്ന ആടുജീവിതം പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും മാസങ്ങൾ കൂടിയെ ഉള്ളു. ഏപ്രിൽ പത്തിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് നജീബ് ആയി എത്തുന്ന ചിത്രം ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുൻനിർത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഓഫീഷ്യൽ പോസറ്ററുകളെ വെല്ലുന്ന ഫാൻമേഡ് പോസ്റ്ററുകളും ആരാധകർ ചിത്രത്തിന് വേണ്ടി തയാറാക്കിയിരുന്നു.

ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ
മലയാളികൾ മറന്നില്ല രമേശൻ നായരുടെ 'മറവിയുടെ' കഥ; 'തന്മാത്ര' നൊമ്പരപ്പെടുത്താനാരംഭിച്ചിട്ട് 18 വർഷം

ഇപ്പോഴിതാ ആരാധകർക്ക് ആടുജീവിതത്തിന്റെ ഭാഗമാകാനുള്ള അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. ആടുജീവിതത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കാനുള്ള അവസരമാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. thegoatlifeposter@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾക്കൊപ്പം പോസ്റ്ററുകൾ അയക്കേണ്ടത്.

അമല പോളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ
'പാൻ ഇന്ത്യനും പഞ്ച് ഡയലോഗും പൃഥ്വിരാജിന്, നമുക്ക് ലോക്കൽ അല്ലേ'; മലയാളി ഫ്രം ഇന്ത്യയുമായി നിവിനും ഡിജോയും

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക. സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്.

കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ശാരീരികമ മാറ്റങ്ങൾ ഏറെ ചർച്ചയായിരുന്നു. എ ആർ റഹ്‌മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയായത്.

ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ
'വൈറലാവാൻ ഷൈൻ ടോം ചാക്കോയും കാമുകിമാരും'; കമല്‍ ഒരുക്കുന്ന 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ജിമ്മി ജീൻ ലൂയിസ്, റിക്ക് അബി, താലിബ് അൽ ബലൂഷി, കെആർ ഗോകുൽ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in