വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു; 
 മാനസികാരോഗ്യദിനത്തില്‍ തുറന്ന് പറഞ്ഞ് ആമിര്‍ ഖാനും മകളും

വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു; മാനസികാരോഗ്യദിനത്തില്‍ തുറന്ന് പറഞ്ഞ് ആമിര്‍ ഖാനും മകളും

മാനസികാരോഗ്യത്തിന് ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും

മാനസികാരോഗ്യത്തിന് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. മകള്‍ ഐറയും താനും ഇത്തരം അവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ ഡോക്ടറുടെ സഹായം തേടിയിട്ടുണ്ട്. ഇത് സാധാരണയായ ഒരു കാര്യം മാത്രമാണെന്നും പുറത്ത് പറയുന്നതിനോ ചികിത്സ തേടുന്നതിനോ നാണിക്കേണ്ട കാര്യമില്ലെന്നും അമിര്‍ ഖാന്‍ പറയുന്നു. മാനസികാരോഗ്യ ദിനത്തിൽ മനസിന്റെ ആരോഗ്യത്തിനായി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.

'സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട്. അത്തരം സാഹചര്യങ്ങളില്‍ വിദഗ്ധരുടെ സഹായം തേടണം . അതില്‍ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല'. അമിര്‍ ഖാന്‍ പറഞ്ഞു. ശാരീരികമായും മാനസികമായും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ മടി കൂടാതെ ഡോക്ടര്‍മാരെ സമീപിക്കണം. അമിര്‍ഖാന്റെ മകള്‍ ഐറയും കൂട്ടിച്ചേര്‍ത്തു.

പഠിക്കാൻ സ്‌കൂളില്‍ പോകുന്നതും മുടി വെട്ടാന്‍ സലൂണില്‍ പോകുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവര്‍ അതില്‍ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തില്‍ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മള്‍ സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ സ്‌ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങള്‍ തീര്‍ച്ചയായും സമീപിക്കണം. അതില്‍ നാണക്കേടോ മടിയോ തോന്നരുതെന്നും ആമിർ ഖാൻ പറയുന്നു

logo
The Fourth
www.thefourthnews.in