കെജിഎഫ് ടീമിന്റെ അടുത്ത സിനിമയിൽ ആമിർ ഖാൻ ; ചിത്രത്തിൽ ജൂനിയർ എൻ ടി ആറും

കെജിഎഫ് ടീമിന്റെ അടുത്ത സിനിമയിൽ ആമിർ ഖാൻ ; ചിത്രത്തിൽ ജൂനിയർ എൻ ടി ആറും

കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് സംവിധായകൻ

ആമിർ ഖാനും ജൂനിയർ എൻ ടി ആറും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് - പ്രഭാസ്- പ്രഥ്വിരാജ് കൂട്ടുകെട്ടിന്റെ സലാറിന്റെ ഷൂട്ട് പൂർത്തിയായാൽ ഉടൻ ആമിർ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ജൂനിയർ എൻടിആറിന്റെ 31 -മത് ചിത്രമാണിത്. ചിത്രത്തിൽ പരുക്കൻ വേഷത്തിലാകും താരമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചിത്രം അടുത്ത വർഷം അവസാനത്തോടെ തീയേറ്ററുകളിലെത്തിയേക്കും

സിനിമയിൽ നിന്ന് താത്കാലിക ഇടവേള എടുക്കുകയാണെന്ന് ആമിർ പ്രഖ്യാപിച്ച് അധിക കാലമാകുന്നതിന് മുൻപാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഇടവേള അനിവാര്യമാണെന്നായിരുന്നു ആമിർ പറഞ്ഞത്. 35 വർഷമായി സിനിമയ്ക്ക് വേണ്ടിയായിരുന്നു ജീവിതം . എന്നാൽ ഇനി മുതൽ എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി കൂടി ജീവിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമാണ് തീരുമാനമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

logo
The Fourth
www.thefourthnews.in