ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു

ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു

ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദ പ്രേക്ഷകർ വേണ്ട വിധത്തിൽ സ്വീകരിക്കാതെ ആയതോടെയാണ് ആമീർഖാൻ സിനിമയിൽ നിന്ന് ഒരിടവേളയെടുത്തത്

കരിയറിൽ പരാജയം നേരിട്ടതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത സൂപ്പർ താരം ആമീർഖാൻ തിരികെ വരുന്നു. 'സിത്താരെ സമീൻ പർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി ആമീർഖാൻ തന്നെയാണ് പ്രഖ്യാപിച്ചത്.

താരത്തിന്റെ മുൻഭാര്യയായ കിരൺ റാവുവിന്റെ ചിത്രം 'ലാപത ലേഡീസ്' നിർമിച്ചത് ആമീർ ആയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് തന്റെ പുതിയ ചിത്രം ആരംഭിച്ച കാര്യം ആമീർ വെളിപ്പെടുത്തിയത്. എന്റെ അടുത്ത സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച ആരംഭിച്ചു. ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ക്രിസ്മസിന് വരുമെന്ന് പ്രതീക്ഷിക്കാം' എന്നായിരുന്നു ആമീർ പറഞ്ഞത്.

ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു
'ആ പയ്യനെ ഒരുപാട് ഇഷ്ടമായി, നേരിട്ട് കണ്ട് അഭിനന്ദിക്കണം'; നസ്‌ലെന് പ്രശംസയുമായി പ്രിയദർശൻ

ഫെബ്രുവരി ഒന്നാം തിയതിയാണ് ആമീറിന്റെ പുതിയ ചിത്രം ആരംഭിച്ചത്. ആമീറിന്റെ തന്നെ ഹിറ്റ് ചിത്രമായ താരേ സമീൻ പറിന്റെ അടുത്ത ലെവൽ പോലെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും എന്നാൽ ഇത് രണ്ടും ഒരേ കഥയോ കഥാപാത്രങ്ങളോ അല്ലെന്നും ആമീർ പറഞ്ഞു.

ചിത്രങ്ങളുടെ പ്രമേയം ഒന്നുതന്നെയാണ്, പക്ഷേ വ്യത്യസ്തമാണ് സിതാരേ സമീൻ പർ നിങ്ങളെ ചിരിപ്പിക്കും. പ്രസന്നയാണ് ഇത് സംവിധാനം ചെയ്യുന്നത്, ഇതൊരു വിനോദ ചിത്രമാണ്' എന്നും ആമീർ പറഞ്ഞു. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആമീർഖാൻ പറഞ്ഞു.

ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദ പ്രേക്ഷകർ വേണ്ട വിധത്തിൽ സ്വീകരിക്കാതെ ആയതോടെയാണ് ആമീർഖാൻ സിനിമയിൽ നിന്ന് ഒരിടവേളയെടുത്തത്. തന്റെ കുടുംബത്തിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും ഒരു വർഷത്തേക്കെങ്കിലും മറ്റൊരു സിനിമയുടെയും ജോലി തുടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു
തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

നേരത്തെ ബോളിവുഡ് കിങ് ഖാൻ ഷാരൂഖും സമാനമായ രീതിയിൽ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ബോക്‌സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് തിരികെയെത്തുകയും ചെയ്തിരുന്നു.

മാർച്ച് ഒന്നിനാണ് ആമീർഖാൻ നിർമിക്കുന്ന 'ലാപത ലേഡീസ്' റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോൾ നായകനാകുന്ന 'ലാഹോർ 1947' എന്ന ചിത്രവും ആമീർഖാൻ ആണ് നിർമിക്കുന്നത്. പ്രീതി സിന്റയാണ് സണ്ണിയുടെ നായികയായി എത്തുന്നത്. രാജ്കുമാർ സന്തോഷിയാണ് ചിത്രം സംവിധാനം ചെയ്യുക.

logo
The Fourth
www.thefourthnews.in