എസ് ഐ ബിജു പൗലോസ് വീണ്ടും ചാർജെടുക്കുന്നു; ആക്ഷൻ ഹീറോ ബിജു 2  പ്രഖ്യാപിച്ച് നിവിൻ പോളി

എസ് ഐ ബിജു പൗലോസ് വീണ്ടും ചാർജെടുക്കുന്നു; ആക്ഷൻ ഹീറോ ബിജു 2 പ്രഖ്യാപിച്ച് നിവിൻ പോളി

നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

എസ് ഐ ബിജു പൗലോസ് - നിവിൻ പോളിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ നായകകഥാപാത്രമായിരുന്നു ഇത്.

ജനമൈത്രി പോലീസിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ആക്ഷൻ ഹീറോ ബിജു അന്നോളം കണ്ട പോലീസ് കഥകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ നിവിൻ പോളി.

എസ് ഐ ബിജു പൗലോസ് വീണ്ടും ചാർജെടുക്കുന്നു; ആക്ഷൻ ഹീറോ ബിജു 2  പ്രഖ്യാപിച്ച് നിവിൻ പോളി
മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; മധുമുട്ടത്തിന്റെ തിരക്കഥയിൽ ഫാസിലിന്റെ സംവിധാനം

ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നിവിൻ നന്ദി പറഞ്ഞു. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു.

ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. അനു ഇമ്മാനുവലായിരുന്നു ചിത്രത്തിലെ നായിക. ജോജു ജോർജ്, അരിസ്റ്റോ സുരേഷ്, മേഘനാഥൻ, രോഹിണി, വിന്ദുജാ മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in