പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആണ്‍കരുത്തുള്ള ശില്‍പം വേണം: അലന്‍സിയര്‍

പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആണ്‍കരുത്തുള്ള ശില്‍പം വേണം: അലന്‍സിയര്‍

പരാമർശം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ വിവാദ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം നല്‍കണമെന്നും നടന്‍. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ലെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലൻസിയർ. ആണ്‍കരുത്തുള്ള പ്രതിമ പുരസ്‌കാരമായി എന്നു നല്‍കുന്നുവോ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആണ്‍കരുത്തുള്ള ശില്‍പം വേണം: അലന്‍സിയര്‍
പശുക്കളെ കടത്തിയെന്ന പേരില്‍ കൊല: പിന്നില്‍ കൃത്യമായ ആസൂത്രണം; മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചു

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം 25,000 രൂപ തന്ന് അപമാനിക്കരുതെന്നും പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്നും നടന്‍ വേദിയില്‍ ആവശ്യപ്പെട്ടു.

പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആണ്‍കരുത്തുള്ള ശില്‍പം വേണം: അലന്‍സിയര്‍
നിപ ജാഗ്രതയില്‍ കോഴിക്കോട്, കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ സര്‍വകക്ഷിയോഗം

എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് ഞങ്ങളെ അപമാനിക്കരുത്, ഞങ്ങള്‍ക്ക് പൈസ കൂട്ടണം

''സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള അവാര്‍ഡ് എല്ലാര്‍ക്കും കിട്ടും. എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് ഞങ്ങളെ അപമാനിക്കരുത്. പൈസ കൂട്ടണം'' -അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോടുമായിട്ടായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന.

logo
The Fourth
www.thefourthnews.in