ലളിതം, സുന്ദരം; നടന്‍ ആശിഷ് വിദ്യാര്‍ഥിയ്ക്ക് വീണ്ടും മാംഗല്യം

ലളിതം, സുന്ദരം; നടന്‍ ആശിഷ് വിദ്യാര്‍ഥിയ്ക്ക് വീണ്ടും മാംഗല്യം

അസം സ്വദേശിനിയായ രുപാലി ബറുവയാണ് ആശിഷിന്റെ വധു

പ്രശസ്ത നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ആശിഷ് വിദ്യാര്‍ഥി അറുപതാം വയസില്‍ വീണ്ടും വിവാഹിതനായി. അസം സ്വദേശിനിയായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണ് രൂപാലി. കൊല്‍ക്കത്തയില്‍ വച്ചാണ് ആശിഷ് രുപാലിക്ക് താലി ചാര്‍ത്തിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇതിനോടകം വെെറലായി കഴിഞ്ഞു.

ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരുന്നു ക്ഷണം. ''കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്. രൂപാലിയെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്. വിവാഹ ചടങ്ങ് ലളിതമയി നടത്തിയാല്‍ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും'' ആശിഷ് വിദ്യാര്‍ഥി വ്യക്തമാക്കി.

''സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചതെന്നും'' രൂപാലി വ്യക്തമാക്കി. നടി ശകുന്തള ബറുവാണ് ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യഭാര്യ.

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ് വിദ്യാര്‍ഥി ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിഐഡി മൂസ, ചെസ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലൂടെയാണ് ആശിഷ് മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in