വിഷുക്കാലമായി; പറമ്പിൽനിന്ന് വിളവെടുത്ത് ജയറാം; വീഡിയോ വൈറൽ

വിഷുക്കാലമായി; പറമ്പിൽനിന്ന് വിളവെടുത്ത് ജയറാം; വീഡിയോ വൈറൽ

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്

മലയാളികളുടെ ​ഗൃഹാതുര സങ്കൽപങ്ങളിൽ ഇന്നും വിഷുക്കാലത്തിന്റെ നിറങ്ങൾ മങ്ങിയിട്ടില്ല. വിഷുവിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉളളത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ജയറാം തന്റെ കൃഷിയിടത്തിൽ നിന്നും വിളവെടുക്കുന്ന കാഴ്ചയാണ് സോഷ്യയിൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിലൂടെ ജയറാം തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ജയറാമിന്റെ ഹിറ്റ് ചിത്രം മനസിനക്കരെയിലെ മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ എന്ന ​ഗാനത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ‍‍ജയറാം പറമ്പിൽനിന്ന് വിളവെടുക്കുന്ന കാഴ്ചയാണ് കാണാനാവുക.

വിഷുക്കാലമായി; പറമ്പിൽനിന്ന് വിളവെടുത്ത് ജയറാം; വീഡിയോ വൈറൽ
കാർമുകിൽ വർണൻ്റെ ചുണ്ടിൽ പാടി നവ്യാ നായർ; 'ജാനകി ജാനേ'യുടെ ടീസര്‍ പ്രകാശനം ചെയ്തു

വീട്ടുവളപ്പിലെ പറമ്പിൽനിന്ന് വിളവെടുത്ത് വീട്ടിന്റെ ഉമ്മറത്ത് വച്ചിട്ട്‌ ജയറാം അകത്തേക്ക് പോകുന്നതാണ് വീഡിയോയിലുളളത്. വെളളരി, ഏത്തക്ക, തക്കാളി, വഴുതനങ്ങ, മത്തങ്ങ അടക്കമുളള പച്ചക്കറികളാണ് പറമ്പിലുണ്ടായിരുന്നത്. നിരവധി പ്രേക്ഷകരാണ് വീഡിയോയിൽ കമന്റുമായി വന്നിരിക്കുന്നത്. മിമിക്രി താരമായി കലാ ജീവിതം ആരംഭിച്ച ജയറാമിനെ നടനായും ആനപ്രേമിയായും ചെണ്ടക്കാരനായുമൊക്കെ ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിലും കൃഷിക്കാരനായി കാണുന്നത് ആദ്യമാണെന്നാണ് ആരാധകരുടെ കമന്റ്.

logo
The Fourth
www.thefourthnews.in