കാളിദാസ് ജയറാമിന്റെയും തരുണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു; ആശംസകളുമായി ആരാധകർ

കാളിദാസ് ജയറാമിന്റെയും തരുണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു; ആശംസകളുമായി ആരാധകർ

കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം കാളിദാസ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്

നടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിലെ ചിത്രങ്ങളും വിവിധ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ താനും തരിണിയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും കാളിദാസ് പ്രഖ്യാപിച്ചിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യചടങ്ങിൽ സുധ കൊങ്ങര, നടിമാരായ അപർണ ബാലമുരളി, ഭവാനി ശ്രീ, മേഘ ആകാശ് എന്നിവരും പങ്കെടുത്തിരുന്നു,

കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം കാളിദാസ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. തമിഴ്‌നാട് നീലഗിരി സ്വദേശിയായ തരിണി 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. അറിയപ്പെടുന്ന മോഡൽ കൂടിയാണ് 24 കാരിയായ തരിണി.

ജയറാമിനൊപ്പം ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ജയറാം പിന്നീട് 'മീൻ കുഴമ്പും മണ്ണ് പാനിയും' എന്ന തമിഴ് സിനിമയിലൂടെ നായകനായി അരങ്ങേറുകയായിരുന്നു. 'ഇന്ത്യൻ 2', ധനുഷിന്റെ 'ഡി 50', 'അവൾ പേർ രജനി' എന്നിവയാണ് കാളിദാസിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in