ഔദ്യോഗികമായി ഇനി സംവിധായകൻ; ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം സ്വീകരിച്ച് മോഹൻലാൽ

ഔദ്യോഗികമായി ഇനി സംവിധായകൻ; ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം സ്വീകരിച്ച് മോഹൻലാൽ

കൊച്ചിയിൽ നടന്ന സിനിമ തൊഴിലാളികളുടെ സംഗമത്തിലാണ് മോഹൻലാലിന് അംഗത്വം നൽകിയത്
Published on

സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിൽ അംഗത്വം സ്വീകരിച്ച് നടൻ മോഹൻലാൽ. ഫെഫ്‌കയുടെ ഡയറക്ടേഴ്‌സ് യൂണിയനിലാണ് മോഹൻലാൽ അംഗത്വമെടുത്തത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബറോസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഡയറക്ടേഴ്‌സ് യൂണിയനിൽ താരം അംഗമായത്.

കൊച്ചിയിൽ നടന്ന ചലച്ചിത്ര തൊഴിലാളികളുടെ സംഗമത്തിലാണ് മോഹൻലാലിന് അംഗത്വം നൽകിയത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന് സമ്പൂർണ അവധിയായിരുന്നു.

സംഗമത്തിൽ ഫെഫ്‌ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യസുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിച്ചത്.

ഔദ്യോഗികമായി ഇനി സംവിധായകൻ; ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം സ്വീകരിച്ച് മോഹൻലാൽ
'എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ', യുസി കോളേജിൽ ആവേശം ഉയർത്തി ഫഹദ്; വൈറലായി ഡാൻസ് വീഡിയോ

മേയ് പകുതിയോടെ ബറോസ് റിലീസ് ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'ബറോസ്' 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയത്. 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ജിജോ പുന്നൂസിന്റേതാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ.

ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകനാവുന്നത്. നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, സീസർ ലോറന്റെ റാട്ടൺ, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in