ആടുജീവിതത്തിലെ 'ഹക്കിം' ഇനി 'മ്ലേച്ഛൻ'; ഗോകുൽ നായകനാവുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

ആടുജീവിതത്തിലെ 'ഹക്കിം' ഇനി 'മ്ലേച്ഛൻ'; ഗോകുൽ നായകനാവുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

ആടുജീവിതത്തിന് ശേഷം കേട്ട കഥകളിൽ ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് മ്ലേച്ഛൻ എന്ന സിനിമയുടെതെന്ന് കെ ആർ ഗോകുൽ ദ ഫോർത്തിനോട് പറഞ്ഞു

ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ കെ ആർ ഗോകുൽ ആദ്യമായി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സ്പുടിനിക് സിനിമ എബിഎക്‌സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്

ഭവേഷ് പട്ടേൽ, വിനോദ് രാമൻ നായർ, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുൽ ഹെലോഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ആടുജീവിതത്തിന് ശേഷം ഗോകുൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'മ്ലേച്ഛൻ'.

ആടുജീവിതത്തിന് ശേഷം കേട്ട കഥകളിൽ ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് മ്ലേച്ഛൻ എന്ന സിനിമയുടെതെന്ന് കെ ആർ ഗോകുൽ ദ ഫോർത്തിനോട് പറഞ്ഞു. ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും.

ആടുജീവിതത്തിലെ 'ഹക്കിം' ഇനി 'മ്ലേച്ഛൻ'; ഗോകുൽ നായകനാവുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്
20 വർഷത്തിനുശേഷം 'ഗില്ലി' വീണ്ടും തീയേറ്ററിൽ; റെക്കോഡ് പ്രീ റീലീസ്‌ സെയിൽ

മേച്ഛനിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രാഹുൽ പാട്ടീൽ സഹനിർമാതാവ് ആകുന്ന ചിത്രത്തിൽ പ്രദീപ് നായരാണ് ക്യാമറ. എഡിറ്റർ സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക് അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ ആർക്കൻ എസ് കർമ്മ പ്രൊഡക്ഷൻ കമ്പനി.

സംഭാഷണങ്ങൾ യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്ലീബ വർഗീസ്, വരികൾ സന്തോഷ് വർമ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, കോസ്റ്റ്യൂം മേക്കപ്പ് ഡിസൈൻ

നരസിംഹ സ്വാമി, മാർക്കറ്റിംഗ് ഹെഡ് സുശീൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ രമേഷ് അമ്മനാഥ്, ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ മാ മി ജോ

logo
The Fourth
www.thefourthnews.in