മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സാഹിൽ ഖാൻ അറസ്റ്റിൽ, ആപ്ലിക്കേഷന്റെ സഹഉടമയെന്ന് എസ് ഐ ടി

മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സാഹിൽ ഖാൻ അറസ്റ്റിൽ, ആപ്ലിക്കേഷന്റെ സഹഉടമയെന്ന് എസ് ഐ ടി

2023 ഡിസംബറിൽ സാഹിലിനെയും മറ്റ് മൂന്ന് പേരെയും എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെങ്കിലും സാഹിൽ ഹാജരായിരുന്നില്ല.
Published on

മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരവും ഇന്റഫ്‌ളൂവൻസറുമായ സാഹിൽ ഖാൻ അറസ്റ്റിൽ. ഛത്തീസ്ഗഡിൽ വെച്ച് മുംബൈ സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസിൽ സാഹിൽ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ, 2023 ഡിസംബറിൽ സാഹിലിനെയും മറ്റ് മൂന്ന് പേരെയും എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സാഹിൽ ഖാൻ അറസ്റ്റിൽ, ആപ്ലിക്കേഷന്റെ സഹഉടമയെന്ന് എസ് ഐ ടി
'വീര ധീര ശൂരൻ പോസ്റ്റർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു'; നടൻ വിക്രമിനെതിരെ പരാതി

താൻ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ മാത്രമാണെന്നും തനിക്ക് വാതുവെപ്പ് ആപ്പുമായി നേരിട്ട് ബന്ധമില്ലെന്നും സാഹിൽ ഖാൻ പറഞ്ഞിരുന്നു. സമാനമായി Isports247, ദ ലയൺ ബുക്ക് എന്നീ ബ്രാൻഡുകൾ താൻ പ്രോമോട്ട് ചെയ്യുന്നുണ്ടെന്നും സാഹിൽ കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു.

എന്നാൽ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ സഹ ഉടമകളിൽ ഒരാളാണ് സാഹിൽ ഖാൻ എന്നാണ് പോലീസ് പറയുന്നത്. ഇയാളെ റായ്പൂർ വഴി മുംബെയിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. മൂന്ന് ലക്ഷം രൂപ പ്രതിമാസം പ്രതിഫലമായി കൈപറ്റി തന്റെ സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകമാത്രമാണ് താൻ ചെയ്യുന്നതെന്നും. 24 മാസത്തേക്കാണ് തന്റെ കരാറെന്നുമാണ് സാഹിൽ പറയുന്നത്.

എന്നാൽ ലോട്ടസ് ആപ്പ് 247ൽ അടക്കം സാഹിൽ പങ്കാളിയായിരുന്നെന്ന് പോലീസ് കോടതിയിൽ വാദിച്ചു. തുടർന്നായിരുന്നു നിയമവിരുദ്ധ പ്രവർത്തനത്തിൽ നേരിട്ട് പങ്കാളിയാണെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യാപേക്ഷ തള്ളിയത്.

മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സാഹിൽ ഖാൻ അറസ്റ്റിൽ, ആപ്ലിക്കേഷന്റെ സഹഉടമയെന്ന് എസ് ഐ ടി
മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ബിജെപിയിൽനിന്ന് പുറത്താക്കിയ ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ

സ്റ്റൈൽ, എക്സ്‌ക്യൂസ് മി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ സാഹിൽ ഖാൻ ഫിറ്റ്‌നസ് ട്രെയിനറും യൂട്യൂബറുമാണ്. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിൽ പോക്കർ ഉൾപ്പെടെയുള്ള ചീട്ടുകളികൾ, ഭാഗ്യ പരീക്ഷണ കളികൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ വ്യത്യസ്ത തത്സമയ ഗെയിമുകൾ ലഭ്യമാണ്. ആപ്പിന്റെ ഉപയോക്താക്കൾ ഇവയിൽ അനധികൃത വാതുവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ പോലും വാതുവെപ്പ് നടത്താനുള്ള അവസരം ആപ്പ് ഒരുക്കുന്നുണ്ടെന്ന് ഇ ഡി നേരത്തെ പറഞ്ഞിരുന്നു.

പല രീതിയിൽ വാതുവെപ്പ് ആപ്പുകളെ നിരവധി സെലിബ്രിറ്റികൾ പ്രോത്സാഹിപ്പിക്കുന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റിൽ വ്യവസായി സഹോദരങ്ങളായ സുനിൽ, അനിൽ ദമ്മാനി, പോലീസ് ഉദ്യോഗസ്ഥരായ ചന്ദ്ര ഭൂഷൺ വർമ്മ, സതീഷ് ചന്ദ്രകർ എന്നിവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. വാതുവെപ്പ് ആപ്പിന്റെ കമ്പനി പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരും കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in