സുരാജ് വെഞ്ഞാറമൂടിന് ഇന്ന് 48-ാം പിറന്നാൾ; ആഘോഷമാക്കി എക്‌സ്ട്രാ ഡീസന്റ് ടീം, ആരാധകർക്കായി സ്‌പെഷ്യൽ പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടിന് ഇന്ന് 48-ാം പിറന്നാൾ; ആഘോഷമാക്കി എക്‌സ്ട്രാ ഡീസന്റ് ടീം, ആരാധകർക്കായി സ്‌പെഷ്യൽ പോസ്റ്റർ

അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമിക്കുന്നത്

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ 48-ാം പിറന്നാൾ ആഘോഷമാക്കി എക്‌സ്ട്രാ ഡീസന്റ് സിനിമയുടെ അണിയറ പ്രവർത്തകർ. അഭിനയത്തിനൊപ്പം നിർമാണ രംഗത്തേക്കും കൂടി സുരാജ് കാലെടുത്തുവെയ്ക്കുന്ന ചിത്രം കൂടിയാണ് എക്‌സ്ട്രാ ഡീസന്റ്. അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.

ലൊക്കേഷനിൽ കേക്ക് മുറിച്ചായിരുന്നു ജന്മദിനാഘോഷം. സുരാജിന്റെ ആരാധകർക്ക് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിടുകയും ചെയ്തു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു.

തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്‌നേഹത്തിനു നന്ദിയെന്നും സുരാജ് പറഞ്ഞു. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിന് ഇന്ന് 48-ാം പിറന്നാൾ; ആഘോഷമാക്കി എക്‌സ്ട്രാ ഡീസന്റ് ടീം, ആരാധകർക്കായി സ്‌പെഷ്യൽ പോസ്റ്റർ
ത്രില്ലറോ അതോ മൈബോസ് പോലെ കോമഡിയോ? ജീത്തു ജോസഫ് - ബേസിൽ ചിത്രം നുണക്കുഴി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂകാംബികാ,പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ.

എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്‌സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു.

പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്‌സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in