'മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് സ്വന്തം മകനെ പോലെ'; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരെ കണ്ട് വിജയ്

'മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് സ്വന്തം മകനെ പോലെ'; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരെ കണ്ട് വിജയ്

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ വിജയ് നിരവധി തവണ ഇതിനോടകം തന്നെ ആരാധകരെ കണ്ടിരുന്നു

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആരാധകരെ അഭിസംബോധന ചെയ്ത് നടൻ വിജയ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ആരാധകരെ കാണാനായി വിജയ് സ്റ്റേഡിയത്തിൽ എത്തിയത്. 'എൻ നെഞ്ചിൽ കൂടിയിരിക്കും അൻബാന അനിയത്തിമാരെ സഹോദരന്മാരെ' എന്ന് മലയാളത്തിലാണ് വിജയ് ആരാധകരോട് സംസാരിച്ചത്. എത്ര ഉയരത്തിൽ എത്തിയാലും നിങ്ങളുടെ ദളപതി ആയിരിക്കുമെന്ന് ആരാധകർക്ക് താരം ഉറപ്പുനൽകി.

''ഇത്രയും വർഷങ്ങൾക്കുശേഷം തിരിച്ച് കേരളത്തിൽ വരാനായതിൽ സന്തോഷമുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഒരു താരം എന്നതിനേക്കാളുപരി സ്വന്തം വീട്ടിലെ മകനെ പോലെയാണ് തന്നെ മലയാളി പ്രേക്ഷകർ കാണുന്നതെന്നതിൽ അതിയായ സന്തോഷമുണ്ട്. എത്ര ഉയരത്തിലെത്തിയാലും നിങ്ങൾ തന്നെയാകും എന്റെ ശക്തി,'' വിജയ് പറഞ്ഞു. ആരാധകർക്കായി ഒരു ഗാനവും വിജയ് ആലപിച്ചു.

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക ബസിന് മുകളിൽ കയറിയാണ് വിജയ് ആരാധകരെ കണ്ടത്. അതിനുശേഷം പതിവ് സെൽഫിയും എടുത്തു. പിന്നാലെ ബസിന് താഴേക്കിറങ്ങിയ വിജയ് ആരാധകർ നൽകിയ സ്നേഹ സമ്മാനങ്ങൾ സ്വീകരിച്ചു.

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ വിജയ് നിരവധി തവണ ആരാധകരെ കണ്ടു. എന്നാൽ ആരാധകരുടെ അഭ്യർത്ഥന പ്രകാരം ഇന്ന് വൈകുന്നേരം ഒരിക്കൽ കൂടെ കാണാൻ തീരുമാനിക്കുകയായിരുന്നു.

'മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് സ്വന്തം മകനെ പോലെ'; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരെ കണ്ട് വിജയ്
നടന്‍ വിജയ് ഉടന്‍ തിരുവനന്തപുരത്ത്; വന്‍വരവേല്‍പ്പ് ഒരുക്കി ആയിരങ്ങള്‍

വിജയ് താമസിക്കുന്ന ഹോട്ടലിന് പുറത്തും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലും കഴിഞ്ഞ നാല് ദിവസമായി ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ 11 മുതൽ ആരാധകർ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു.

'മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് സ്വന്തം മകനെ പോലെ'; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ആരാധകരെ കണ്ട് വിജയ്
നടന്‍ വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, തിക്കിത്തിരക്കില്‍ കാറിന് കേടുപാട്‌, വീഡിയോ

ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്‌റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. 23 വരെ ചിത്രീകരണത്തിനായി തലസ്ഥാനത്തുണ്ടാകും. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിലെത്തിയ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് ആരാധകരൊരുക്കിയത്.14 വർഷം മുൻപ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തിൽ വന്നിരുന്നു.

ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭാവതാരണി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനുപിന്നാലെയാണ് ചിത്രത്തിന്‌റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്കു മാറ്റിയത്.

logo
The Fourth
www.thefourthnews.in