മദ്യപിച്ച് പോലീസ് സ്‌റ്റേഷനില്‍ ബഹളം, നടന്‍ വിനായകന്‍ അറസ്റ്റില്‍

മദ്യപിച്ച് പോലീസ് സ്‌റ്റേഷനില്‍ ബഹളം, നടന്‍ വിനായകന്‍ അറസ്റ്റില്‍

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതിയുടെ പേരിലാണ് വിനായകന്‍ സ്റ്റേഷനില്‍ എത്തിയതെന്നും പോലീസ് പറയുന്നു.

മദ്യപിച്ച് പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ സംഭവത്തില്‍ നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസിന്റെതാണ് നടപടി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയായിരുന്നു സംഭവങ്ങള്‍.

മദ്യപിച്ച് പോലീസ് സ്‌റ്റേഷനില്‍ ബഹളം, നടന്‍ വിനായകന്‍ അറസ്റ്റില്‍
ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു; ഫോൺ കസ്റ്റഡിയിലെടുത്തു

വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ കേസ്. ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ വിനായകനെ പോലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ കയറുന്നതിനിടെ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയും വിനായകനെതിരെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി നടന് നോട്ടീസും അയച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in