അവൾ അപ്പടി ഒൻട്രും അഴകില്ലൈ...
അൻപതാമത് ചിത്രവുമായി അഞ്ജലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ

അവൾ അപ്പടി ഒൻട്രും അഴകില്ലൈ... അൻപതാമത് ചിത്രവുമായി അഞ്ജലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ

അശോക് വേലായുധമാണ് സംവിധാനം

ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തമിഴ് താരം അഞ്ജലിയുടെ അൻപതാമത് ചിത്രം 'ഈ​ഗൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിജയ് സേതുപതി, സംവിധായകൻ വെങ്കട്ട് പ്രഭു, ശശികുമാർ, ഐശ്വര്യ രാജേഷ് തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

17 വർഷത്തെ അഭിനയ ജീവിത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് അഞ്ജലി അഭിനയിച്ചത്.

അശോക് വേലായുധം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗ്രീൻ അമ്യൂസ്‌മെന്റ് പ്രൊഡക്ഷൻസും ഡി3 പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ശ്രീധർ ജി, പ്രവീൺ കെ എൽ എന്നിവർ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ധരൻ കുമാറാണ്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

അവൾ അപ്പടി ഒൻട്രും അഴകില്ലൈ...
അൻപതാമത് ചിത്രവുമായി അഞ്ജലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ
സവർക്കറുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാംചരൺ

ജോജു നായകനായ മലയാളം ചിത്രം ഇരട്ടയാണ് അഞ്ജലി അഭിനയിച്ച അവസാന ചിത്രം. രാം ചരൺ-ശങ്ക‍ർ കൂട്ടുകെട്ടിലൊരുങ്ങുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം ഗെയിം ചേഞ്ചറാണ് റിലീസാകാനുള്ള ചിത്രം.

അവൾ അപ്പടി ഒൻട്രും അഴകില്ലൈ...
അൻപതാമത് ചിത്രവുമായി അഞ്ജലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ
സിനിമാ താരങ്ങൾക്കും പരിശീലനം ആവശ്യമെന്ന് കമൽഹാസൻ; വേണ്ടത്ര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലെന്നും വിമർശനം

'കാട്രത് തമിഴ്', 'അങ്ങാടി തെരുവ്', 'പാവ കതൈകൾ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അഞ്ജലി തമിഴ് സിനിമാലോകത്ത് പ്രശസ്തി നേടിയത്.

logo
The Fourth
www.thefourthnews.in