'അസുഖ ബാധിതയാണ്, വേദനിപ്പിക്കരുത്', സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളോട് അന്ന രാജന്‍

'അസുഖ ബാധിതയാണ്, വേദനിപ്പിക്കരുത്', സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളോട് അന്ന രാജന്‍

താരം പോസ്റ്റ് ചെയ്ത ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച കമന്റ് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അന്നയുടെ പ്രതികരണം

സോഷ്യല്‍ മീഡിയില്‍ അധിക്ഷേപങ്ങള്‍ ചൊരിയുന്നവര്‍ക്കെതിരെ പ്രതികരണവുമായി നടി അന്നാ രാജന്‍. മോശം കമന്റുകള്‍ വേദനിപ്പിക്കുന്നതായും, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തുറന്ന് പറയുകയാണ് അന്ന. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച കമന്റ് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അന്നയുടെ പ്രതികരണം.

'ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ്. രോഗാവസ്ഥ മൂലം ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ വീഡിയോകള്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കാണാന്‍ ശ്രമിക്കേണ്ടതില്ല' എന്നുമാണ് അന്നയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുണയ്ക്കുന്ന ആരാധകര്‍ എന്റെ പരിമിതികള്‍ മനസിലാക്കുകയും എന്നെ പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന പോസ്റ്റില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in