'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം

ഗഗൻയാൻ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. ഭർത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താൻ കഴിയാതിരുന്നതെന്ന് ലെന പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടാണ് തനിക്കിത് ഇപ്പോൾ പുറത്തുപറയാൻ കഴിയുന്നതെന്നും ലെന പറഞ്ഞു.

'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
ഗഗൻയാൻ നായകനായി മലയാളി; ആരാണ് പ്രശാന്ത് നായർ?

തികച്ചും അറേഞ്ച്ഡായ വിവാഹം പരമ്പരാഗത ചടങ്ങിലൂടെയായിരുന്നുവെന്ന് ലെന പറഞ്ഞു. ''ഫെബ്രുവരി 27 ന്, പ്രധാനമന്ത്രി മോദി ജി, ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്,'' ലെന പറഞ്ഞു.

വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ പഠിക്കവേയായിരുന്നു എൻഡിഎ പ്രവേശനം.1998 ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽനിന്ന് സ്വേർഡ് ഓഫ് ഓണർ നേടി. 1999 ജൂണിൽ വ്യോമസേനയിൽ അംഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
ടി പി വധം: 'തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ട്', നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ

ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.

മൂന്നുവർഷം മുൻപാണ് നാല് യാത്രികരെയും ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. ഏത് പ്രതികൂല സാഹചര്യവും നേരിടുന്നതിനായി നാല് പേർക്കും കടുത്ത ശാരീരിക-മാനസിക പരിശീലനമാണ് നൽകിയത്. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലനം റഷ്യയിലായിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ കേന്ദ്രത്തിൽ ഒന്നരവർഷം നീളുന്നതായിരുന്നു ഈ പരിശീലനം.

'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
'ഈ നാലുപേർ 140 കോടി ജനതയുടെ ബഹിരാകാശ സ്വപ്‌നങ്ങളുടെ കരുത്ത്'; ഇനി ഇന്ത്യയുടെ സമയമെന്ന് പ്രധാനമന്ത്രി

ബെംഗളുരു പ്രത്യേക കേന്ദ്രത്തിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ഐഎസ്‌ഐർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ പരിശീലനത്തിനൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ രാജ്യത്തിനുമുൻപാകെ പരിചയപ്പെടുത്തിയത്. അതുവരെ ഇവരുടെ പേരുവിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും ഉചിതമായവർ എന്ന നിലയ്ക്കാണ് ദൗത്യത്തിൽ വ്യോമസേനാ പൈലറ്റുമാർക്ക് ഊന്നൽ നൽകിയത്.

logo
The Fourth
www.thefourthnews.in