നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; വില്ലനായത് സെർവിക്കൽ കാൻസർ

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; വില്ലനായത് സെർവിക്കൽ കാൻസർ

താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവിട്ടത്

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവിട്ടത്. സെർവിക്കൽ കാൻസറിനു (ഗർഭാശയഗള അർബുദം) താരം ചികിത്സയിലായിരുന്നെന്നും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

''ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒന്നാണ്. സെർവിക്കൽ കാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ നഷ്ടപ്പെട്ടന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്. അവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരും പരിശുദ്ധമായ സ്‌നേഹവും ദയയും അനുഭവിച്ചിട്ടുണ്ട്. ഈ ദുഃഖസമയത്ത്, ഞങ്ങളുടെ സ്വകാര്യതയ്ക്കായി അഭ്യർഥിക്കുകയാണ്,'' എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്.

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; വില്ലനായത് സെർവിക്കൽ കാൻസർ
നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം സെര്‍വിക്കല്‍ കാന്‍സര്‍, അറിയേണ്ടത്

പൂനം പാണ്ഡെയുടെ മരണം താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ വീട്ടിൽ വച്ചാണ് താരം മരിച്ചതെന്നും മാനേജർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. മരണവാർത്ത വിശ്വസിക്കാനാവുന്നില്ലെന്ന് വിവിധ ആരാധകർ അനുശോചനം പങ്കുവെച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചു.

വിവാദ പ്രസ്താവനകൾ കൊണ്ട് വാർത്തയിൽ നിറഞ്ഞ വ്യക്തികൂടിയായിരുന്നു പൂനം പാണ്ഡെ. 2011 ൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിച്ചാൽ വിവസ്ത്രയാവുമെന്ന വാഗ്ദാനം നടത്തിയാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്.

കങ്കണ റണാവത്ത് അവതാരകയായ ഒടിടി റിയാലിറ്റി ഷോ ലോക്ക് അപ്പിലാണ് പൂനം പാണ്ഡെ അവസാനമായി പങ്കെടുത്തത്.

logo
The Fourth
www.thefourthnews.in