ആദി പുരുഷിലെ രണ്ടാം ഗാനം റാം സിയ റാം' പുറത്തിറങ്ങി; മനോഹരമെന്ന് പ്രേക്ഷക പ്രതികരണം

ആദി പുരുഷിലെ രണ്ടാം ഗാനം റാം സിയ റാം' പുറത്തിറങ്ങി; മനോഹരമെന്ന് പ്രേക്ഷക പ്രതികരണം

ജൂണ്‍16ന് ആദി പുരുഷ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്തും

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഇതിഹാസ പുരാണ ചിത്രം ആദി പുരുഷനിലെ രണ്ടാമത്തെ ഗാനം 'റാം സിയ റാം'പുറത്തിറങ്ങി. കൃതി സനൂണ്‍, പ്രഭാസ് എന്നിവര്‍ ഒന്നിക്കുന്ന ഗാനത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിപ്പിലായിരുന്നു. ജൂണ്‍16 ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ജാനകി (കൃതി സനൂണ്‍), രാഘവിന്റെ (പ്രഭാസ്) വരവിനായി കാത്തിരിക്കുന്ന 170 സെക്കന്റ് ദര്‍ഘ്യമുള്ള ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാമ ജോഗയ്യ ശാസ്ത്രികളുടെ വരികളും മനോഹരമായ ദൃശ്യങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

രാഘവും ജാനകിയും ഒരു മുള വഞ്ചിയില്‍ യാത്ര ചെയ്യുന്ന രംഗത്തോടെയാണ് ഗാനമാരംഭിക്കുന്നത്. സെയ്ഫലി ഖാന്‍, സണ്ണി സിംഗ്, ദേവദത്ത നാഗേ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയ് ശ്രീറാം എന്ന ആദ്യ ഗാനം 97 മില്ല്യണ്‍ കാഴ്ചക്കാരുമായി ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍, വംശി പ്രമോദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

logo
The Fourth
www.thefourthnews.in