അടിയേ ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

അടിയേ ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 25 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്

സംഗീത സംവിധായകന്‍ ജി വി പ്രകാശ് പ്രധാന വേഷത്തിലെത്തുന്ന അടിയേ ഒ ടി ടിയിലേക്ക്. ഈ മാസം 29 ന് സോണി ലിവില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റ് 25 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. വിഘ്‌നേഷ് കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അടിയേ ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു
സ്വത്ത് ജപ്തി ചെയ്തു; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സമര്‍പ്പിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന ചിത്രം ഒരു കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗമാണ്. പ്രേക്ഷകരും സിനിമാ നിരൂപകരും നല്ല അഭിപ്രായമാണ് ചിത്രത്തിന് നല്‍കുന്നത്. വെങ്കട്ട് പ്രഭു, ആര്‍ജെ വിജയ് എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നുണ്ട്.

അടിയേ ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു
നാഗചൈതന്യ ചിത്രത്തിൽ നായികയാകാൻ സായ് പല്ലവി

ജസ്റ്റിന്‍ പ്രഭാകരാണ് സംഗീതം. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ക്യാപ്റ്റന്‍ മില്ലര്‍, തങ്കാളന്‍ , ജപ്പാന്‍, എസ്‌കെ 21, സൈറണ്‍ ' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതിന്റെ തിരക്കില്‍ കൂടിയാണ് ജി വി പ്രകാശ് കുമാര്‍.

logo
The Fourth
www.thefourthnews.in