ഒരുങ്ങുന്നത് ബിഗ്ബഡ്ജറ്റ് ചിത്രം; ആന്റണി വര്‍ഗീസ് ചിത്രത്തിന് നൂറടി ബോട്ടിന്റെ സെറ്റ്

ഒരുങ്ങുന്നത് ബിഗ്ബഡ്ജറ്റ് ചിത്രം; ആന്റണി വര്‍ഗീസ് ചിത്രത്തിന് നൂറടി ബോട്ടിന്റെ സെറ്റ്

കൊല്ലം കുരീപ്പുഴയിലാണ് ബോട്ടിന്റെ വമ്പൻ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്

ആർഡിഎക്‌സിന് ശേഷം ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെൻഡ് ബോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന ചിത്രത്തിനായി വമ്പൻ സെറ്റൊരുക്കി അണിയറ പ്രവർത്തകർ. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ 100 അടി വലിപ്പമുള്ള ബോട്ടിന്റെ വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.

ആർഡിഎക്‌സിന്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കമ്പനിയുടെ ഏഴാമത്തെ ചിത്രം കൂടിയാണ്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊല്ലം കുരീപ്പുഴയിലാണ് ബോട്ടിന്റെ വമ്പൻ സെറ്റ് തയാറാക്കിയിരിക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

ഒരുങ്ങുന്നത് ബിഗ്ബഡ്ജറ്റ് ചിത്രം; ആന്റണി വര്‍ഗീസ് ചിത്രത്തിന് നൂറടി ബോട്ടിന്റെ സെറ്റ്
'ഉണ്ണിയോടും അമ്മയോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; റിവ്യൂവറെ അധിക്ഷേപിച്ചതില്‍ മാപ്പുപറഞ്ഞ് സംവിധായകൻ അനീഷ് അൻവർ

കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണം ഏറെയും കടലിലാണ് നടത്തിയിരിക്കുന്നത്. പുതുമുഖം പ്രതിഭയാണ് ചിത്രത്തിലെ നായിക. ഗൗതമി നായരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് പടത്തിന്റെ ചിത്രീകരണം നടക്കുന്നത്. ശരത് സഭ, നന്ദു, സിറാജ്, ജയക്കുറുപ്പ്, ആഭാ എം. റാഫേൽ, ഫൗസിയ മറിയം ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരുങ്ങുന്നത് ബിഗ്ബഡ്ജറ്റ് ചിത്രം; ആന്റണി വര്‍ഗീസ് ചിത്രത്തിന് നൂറടി ബോട്ടിന്റെ സെറ്റ്
നിവിൻ പോളി - റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ; പ്രീമിയർ ഷോ ഇന്ന്

സാം സി.എസിന്റേതാണു സംഗീതം. ഗാനരചന - വിനായക് ശശികുമാർ, ഛായാഗ്രഹണം - ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്). റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി ആർ ഒ - ശബരി, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

logo
The Fourth
www.thefourthnews.in