കള്ളൻ മണിയനായി ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

കള്ളൻ മണിയനായി ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന 3ഡി ചിത്രമാണ് എആർഎം

ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന 3ഡി ചിത്രം അജയന്റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം) ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിൻ്റെ സംവിധാനം . ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജിതിൻ പോസ്റ്റർ പുറത്തുവിട്ടത്. ''ചിയോത്തിക്കാവിലെ പെരും കള്ളനായ മണിയൻ'' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന എആർഎമ്മിൽ അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ചിത്രം പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 60 കോടിയാണ്. ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച്‌ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in