ത്രീഡി സിനിമയിൽ
ട്രിപ്പിൾ റോളിൽ ടൊവിനോ; അജയൻ്റെ രണ്ടാം മോഷണത്തിന്റെ  പ്രീ വിഷ്വലൈസേഷൻ ടീസർ  പുറത്ത്

ത്രീഡി സിനിമയിൽ ട്രിപ്പിൾ റോളിൽ ടൊവിനോ; അജയൻ്റെ രണ്ടാം മോഷണത്തിന്റെ പ്രീ വിഷ്വലൈസേഷൻ ടീസർ പുറത്ത്

ആറ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുന്നത്

ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന 'അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷൻ ടീസർ പുറത്ത് . നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

മണിയൻ , അജയൻ കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുക

ചോതിക്കാവിലെ മായകാഴ്ചകളുടെ ഒരു സാമ്പിൾ മാത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കൽ എന്റർടെയ്നറായാണ് ചിത്രം എത്തുക. മണിയൻ , അജയൻ കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയുടെ വേഷപ്പകർച്ച . ത്രീഡി കാഴ്ചകളോടെയാണ് അജയൻ്റെ രണ്ടാം മോഷണം പ്രേക്ഷകരിലേക്കെത്തുക . മലയാളം , തമിഴ്, തെലുഗു, കന്നഡ,ഹിന്ദി ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യം

മലയാളം , തമിഴ്, തെലുഗു, കന്നഡ,ഹിന്ദി ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യം

കാസർഗോഡ്, കാഞ്ഞങ്ങാട് ‌ പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സുജിത് നമ്പ്യാരാണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാകും 'അജയൻ്റെ രണ്ടാം മോഷണം'.

logo
The Fourth
www.thefourthnews.in