അജിത്തിന് വില്ലനാകാൻ അരവിന്ദ് സ്വാമി ; ഇരുവരും ഒരുമിക്കുന്നത് 29 വർഷത്തിന് ശേഷം

അജിത്തിന് വില്ലനാകാൻ അരവിന്ദ് സ്വാമി ; ഇരുവരും ഒരുമിക്കുന്നത് 29 വർഷത്തിന് ശേഷം

അജിത്തിന്റെ പേരിടാത്ത വിഘ്നേഷ് ചിത്രത്തിൽ അരവിന്ദ് സ്വാമി പ്രതിനായകനായേക്കും

തുനിവിന് ശേഷം അജിത്ത് നായകനാകുന്ന A62 ൽ അരവിന്ദ് സ്വാമി വില്ലനായേക്കും. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലേക്ക് അരവിന്ദ് സ്വാമിയെ സമീപിച്ചതായാണ് സൂചന . കഥയും തിരക്കഥയും ഇഷ്ടപ്പെട്ട അരവിന്ദ് സ്വാമി ഉടൻ കരാർ ഒപ്പുവച്ചേക്കും .

29 വർഷത്തിന് ശേഷം അജിത്തും അരവിന്ദ് സ്വാമിയും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഇത്. 1994 പാസമലർകൾ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്

2023 ലെ ഏറ്റവും വലിയ സന്തോഷമെന്ന തലക്കെട്ടോടെ പുതുവത്സരത്തിലും വിഘ്നേഷ് ശിവൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. പൊന്നിയിൻ സെൽവന് ശേഷം ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ നായികയായി തൃഷ എത്തുമെന്നാണ് വാർത്തകൾ. എന്നാൽ സമയമാകുമ്പോൾ നിർമ്മാതാക്കൾ അറിയിക്കുമെന്നാണ് താരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്

logo
The Fourth
www.thefourthnews.in