ഉലകം ചുറ്റാൻ അജിത്ത് ; ബൈക്ക് യാത്രയുടെ പുതിയ അപ്ഡേറ്റ് പുറത്ത്

ഉലകം ചുറ്റാൻ അജിത്ത് ; ബൈക്ക് യാത്രയുടെ പുതിയ അപ്ഡേറ്റ് പുറത്ത്

ലൈക്ക പ്രൊഡക്ഷൻസാണ് അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത്

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അജിത്ത് . എച്ച് വിനോദ് ചിത്രം തുനിവിനിടെ അജിത്തും സംഘവും ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു. മഞ്ജു വാര്യരും ആ യാത്രയുടെ ഭാഗമായിരുന്നു . അടുത്തതായി യൂറോപ്യൻ യാത്രയുടെ ആലോചനയിലാണ് അജിത്തെന്നാണ് അന്ന് മഞ്ജു വാര്യർ പറഞ്ഞത്. ഈ യാത്രയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന A62 ന് ശേഷമാകും യാത്രയെന്ന് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തു

റൈഡ് ഫോർ മ്യൂച്ചൽ റെസ്പെക്ട് എന്ന ആശയം പ്രചരിപ്പിച്ചായിരിക്കും യാത്ര. എന്നാൽ A62 നെ കുറിച്ചുള്ള വിവരങ്ങളോ ഔദ്യോഗിക പ്രഖ്യാപനമോ ഇതുവരെ വന്നിട്ടില്ല . ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം മഗിഷ് തിരുമേനി സംവിധാനം ചെയ്യുമെന്നാണ് സൂചന

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്ന രീതിയിലാകും ചിത്രം ഒരുക്കുകയെന്നും പൂജ കഴിഞ്ഞെന്നുമുള്ള വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവാണ് ഒടുവിൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം . ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു

logo
The Fourth
www.thefourthnews.in