കാത്തിരിപ്പിന് വിരാമം;
'വിടാമുയാർച്ചി'യുടെ ചിത്രീകരണം സെപ്റ്റംബറില്‍

കാത്തിരിപ്പിന് വിരാമം; 'വിടാമുയാർച്ചി'യുടെ ചിത്രീകരണം സെപ്റ്റംബറില്‍

ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും

അജിത്ത് ചിത്രമായ 'വിടാമുയര്‍ച്ചി'യുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. പൂനെ, ഹൈദരാബാദ്, ചെന്നൈ, അബുദാബി എന്നിവിടങ്ങളിലാകും ചീത്രീകരണം നടക്കുക. അജിത് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രീകരണം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. പിന്നാലെയാണ് ചിത്രീകരണത്തെ കുറിച്ചുള്ള പുതിയ വാർത്തകള്‍ പുറത്തുവന്നത്.

അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം അടുത്തവർഷം റിലീസ് ചെയ്യാനാണ് നീക്കം

ആക്ഷൻ കിംഗ് അർജുനും, അർജുൻ ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തൃഷയാണ് ചിത്രത്തിലെ നായിക. ഇരുവരും ജോഡികളായെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.

logo
The Fourth
www.thefourthnews.in