അജിത്തിന്റെ 'വിടാമുയർച്ചി' സിനിമയ്ക്കു സാമ്പത്തിക പ്രതിസന്ധി? 40 ശതമാനം ചിത്രീകരണം ബാക്കി

അജിത്തിന്റെ 'വിടാമുയർച്ചി' സിനിമയ്ക്കു സാമ്പത്തിക പ്രതിസന്ധി? 40 ശതമാനം ചിത്രീകരണം ബാക്കി

അജിത്ത് നായകനാവുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ് ഫിലിം സിറ്റിയിൽ ആരംഭിച്ചു

സോഷ്യൽ മീഡിയയിൽ അജിത്ത് അരാധകർ ഏറെ നിരാശയോടെ പങ്കുവെക്കുന്ന സങ്കടങ്ങളിലൊന്നാണ് അജിത്ത് നായകനാവുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ഒന്നു പോലും ലഭിക്കാത്തത്.

നീണ്ട നാളുകളായി അജിത്തിൽനിന്ന് പൂർണ തൃപ്തി ലഭിക്കുന്ന രീതിയിൽ ഒരു ഹിറ്റുണ്ടായിട്ട്. വലിമെ, തുനിവ് തുടങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ചിത്രം ഇപ്പോഴും ചിത്രീകരണം പൂർത്തിയാക്കിയിട്ടില്ല. ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട്.

അജിത്തിന്റെ 'വിടാമുയർച്ചി' സിനിമയ്ക്കു സാമ്പത്തിക പ്രതിസന്ധി? 40 ശതമാനം ചിത്രീകരണം ബാക്കി
കുഞ്ഞിരാമായണം മുതൽ ഗുരുവായൂർ അമ്പലനടയിൽ വരെ; കൈയടി നേടുന്ന ദീപു പ്രദീപിന്റെ 'കല്യാണം യൂണിവേഴ്‌സ്'

2023 മേയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ 40 ശതമാനം ചിത്രീകരണം പൂർത്തിയാക്കാൻ ബാക്കിയിരിക്കെ ചിത്രത്തിനായി നീക്കിവെച്ച ബജറ്റ് പൂർണമായും ഉപയോഗിച്ച് കഴിഞ്ഞതായാണ് മീഡിയ ഫോർട്ടെ റിപ്പോർട്ട് ചെയ്യുന്നത്.

അസർബൈജാൻ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു വിടാമുയർച്ചിയുടെ ചിത്രീകരണം. ശേഷിക്കുന്ന ഭാഗങ്ങൾ ഒറ്റ ഷെഡ്യൂളിൽ തീർക്കണമെന്നാണു സംവിധായകനു നിർമാതാക്കൾ നൽകിയിരിക്കുന്ന നിർദേശം. തൃഷ, അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് എന്നിവരാണ് വിടാമുയർച്ചിയിലെ മറ്റ് താരങ്ങൾ.

അതേസമയം അജിത്ത് നായകനാവുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ് ഫിലിം സിറ്റിയിൽ ആരംഭിച്ചു. ചിത്രത്തിലെ സുപ്രധാന ആക്ഷൻ സീൻ പൂർത്തിയായെന്നും 2025 പൊങ്കലിനു ചിത്രം തീയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in