കേരള ക്രൈം ഫയൽ വീണ്ടും തുറക്കുന്നു;
രണ്ടാം സീസൺ പ്രഖ്യാപിച്ച് അജു വർഗീസ്

കേരള ക്രൈം ഫയൽ വീണ്ടും തുറക്കുന്നു; രണ്ടാം സീസൺ പ്രഖ്യാപിച്ച് അജു വർഗീസ്

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് ആയിട്ടായിരുന്നു അജു സീരിസിൽ എത്തിയത്

ഹോട്ട്സ്റ്റാറിലെ ആദ്യത്തെ മലയാളം വെബ് സീരിസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ വരുന്നു. ആദ്യ സീസണിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസാണ് രണ്ടാം സീസൺ വരുന്ന കാര്യവും പ്രഖ്യാപിച്ചത്. ഹെലൻ എന്ന ചിത്രത്തിന് ശേഷം അജു വർഗീസ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീരിസിന് ഉണ്ടായിരുന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് ആയിട്ടായിരുന്നു അജു സീരിസിൽ എത്തിയത്.

'കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര' എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. ജൂൺ, മധുരം എന്നി ചിത്രങ്ങളൊരുക്കിയ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസ് സംവിധാനം ചെയ്യുന്നത്. മങ്കി ബിസിനസ് ആണ് രണ്ടാം സീസണിന്റെ നിർമാണം.

കേരള ക്രൈം ഫയൽ വീണ്ടും തുറക്കുന്നു;
രണ്ടാം സീസൺ പ്രഖ്യാപിച്ച് അജു വർഗീസ്
മമ്മൂട്ടിയുടെ കഥാപാത്രത്തിന് പഞ്ചമൺ പോറ്റിയുമായി ബന്ധമില്ല, കഥ ഭാവനയിലുണ്ടായത്; ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ

ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമായിരുന്നു ആദ്യ സീസണിൽ ഉണ്ടായിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ സീരിസ് റിലീസ് ചെയ്തിരുന്നു.

ദേവകി രാജേന്ദ്രൻ, അജുവർഗീസ്, റൂത്ത് പി ജോൺ, സഞ്ജു സനിച്ചൻ, ശ്രീജിത്ത് മഹാദേവൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരായിരുന്നു വെബ്‌സീരിസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതേ താരങ്ങൾ തന്നെയായിരിക്കുമോ രണ്ടാം സീസണിലുമെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in