നല്ല നടനാവണം- ബാക്ക് സ്റ്റോറിയിൽ മനസ്സ് 
തുറന്ന് അജു വർഗീസ്

നല്ല നടനാവണം- ബാക്ക് സ്റ്റോറിയിൽ മനസ്സ് തുറന്ന് അജു വർഗീസ്

സെൽഫ്‌ മാർക്കറ്റിങ്‌ വേണ്ടെന്ന് വെച്ചു; നടൻ എന്ന നിലയിൽ മെച്ചപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്

അഭിനയ ജീവിതത്തിൽ ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ തിരിച്ചറിവുകളുടെ കാലമാണിതെന്ന് നടൻ അജു വർഗീസ്. തേടി വരുന്ന സിനിമകളെല്ലാം ചെയ്യുന്നത് നിർത്തി. സ്ക്രിപ്റ്റ് ചോദിച്ചു തുടങ്ങി. ഓടിനടന്ന് ചെയ്തതുകൊണ്ട് നടനെന്ന നിലയിൽ ഒരു പ്രയോജനവും ഉണ്ടായില്ല. മുന്നോട്ട് പോകുമ്പോൾ നന്നായി അഭിനയിക്കുന്ന നടനെന്ന പേരാണ് വേണ്ടതെന്ന് മനസിലാക്കുന്നു. ഡിപ്ലോമാറ്റിക് ആയി നിന്നപ്പോൾ വളർച്ചയല്ല, പോപ്പുലാരിറ്റി മാത്രമാണ് ഉണ്ടായത്. ക്യാമറക്ക് പിന്നിൽ നിൽക്കുന്നതിനേക്കാൾ അഭിനയം ആണ് ആസ്വദിക്കുന്നത്. അവിടെ എങ്ങനെയൊക്കെ മെച്ചപ്പെടാം എന്നതാണ് ഇപ്പോഴത്തെ ചിന്ത. എന്ത് പറഞ്ഞാലും പുലിവാല് പിടിക്കും എന്ന സാഹചര്യത്തിൽ വ്യക്തിപരമായ ഇന്റർവ്യൂ അടക്കം നിർത്തി! ഒരിടവേളക്ക് ശേഷം മനസ്സ് തുറന്നു സംസാരിക്കുന്നു അജു വർഗീസ് ബാക്ക്‌സ്റ്റോറിയിൽ

logo
The Fourth
www.thefourthnews.in