പഞ്ചാബി വേഷത്തിൽ
അക്ഷയ് കുമാറിനൊപ്പം നൃത്തം ചെയ്ത് മോഹൻലാൽ ; വീഡിയോ വൈറൽ

പഞ്ചാബി വേഷത്തിൽ അക്ഷയ് കുമാറിനൊപ്പം നൃത്തം ചെയ്ത് മോഹൻലാൽ ; വീഡിയോ വൈറൽ

ഒരു സ്വകാര്യ ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്

അക്ഷയ് കുമാറിനൊപ്പം ഡാൻസ് ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. അവിസ്മരണീയ നിമിഷം , നിങ്ങൾക്കൊപ്പമുള്ള ഡാൻസ് ഞാൻ എന്നെന്നും ഓർമ്മിക്കും എന്ന കുറിപ്പോടെ അക്ഷയ് കുമാർ തന്നെയാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടേയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡന്റായ കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണിത് . മോഹൻലാൽ , പൃഥ്വിരാജ് , കമൽഹാസൻ തുടങ്ങി ദക്ഷിണേന്ത്യൻ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ ബോളിവുഡിൽ നിന്ന് അക്ഷയ് കുമാർ അടക്കമുള്ളവരും പങ്കെടുത്തു

മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരുമാസമായി മോഹൻലാൽ ജയ്സാൽമീറിൽ തന്നെയാണ് . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൊണാലി കുൽക്കർണിയാണ് നായിക

logo
The Fourth
www.thefourthnews.in