നായനാർ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ആദ്യഭാഗ്യം ലഭിച്ചത് എനിക്ക്; ഓർമ പങ്കുവച്ച് 
എലീന പടിക്കല്‍

നായനാർ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ആദ്യഭാഗ്യം ലഭിച്ചത് എനിക്ക്; ഓർമ പങ്കുവച്ച് എലീന പടിക്കല്‍

വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വാടക വീട്ടില്‍ വച്ചായിരുന്നു ഇ കെ നായനാര്‍ മൂന്നു വയസ്സുകാരിയായ എലീനയെ എഴുത്തിനിരുത്തിയത്

ജീവിതത്തിൽ ആരെയും എഴുത്തിനിരുത്താത്ത ഇ കെ നായനാർ ആദ്യമായി ഒരു മൂന്നു വയസ്സുകാരിയെയാണ് ആദ്യക്ഷരം കുറിപ്പിച്ചത്, അവതാരകയായ എലീന പടിക്കലാണ് ആ കുട്ടി. വിജയദശമി ദിനത്തിൽ ഇ കെ നായനാരുടെ മടിയിലിരുന്ന ആദ്യക്ഷരം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് എലീന പടിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിജയദശമി നാളില്‍ ഇ കെ നായനാര്‍ ആദ്യക്ഷരം കുറിപ്പിക്കുന്നതിന്റെ ഫോട്ടോയും പത്രവാര്‍ത്തയുമടക്കം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വാടക വീട്ടില്‍ വച്ചായിരുന്നു ഇ കെ നായനാര്‍ മൂന്നു വയസുകാരിയായ എലീനയെ എഴുത്തിനിരുത്തിയത്.

'നായനാർ അപ്പൂപ്പന്റെ മടിയിൽ ഇരുന്ന് ആദ്യക്ഷരം കുറിക്കാനായത് എന്തൊരു ഭാഗ്യമാണ്. നായനാര്‍ അപ്പൂപ്പനും എന്റെ മാതാപിതാക്കള്‍ക്കും ശാരദ ടീച്ചര്‍ക്കും നന്ദി പറയുന്നു. സ്‌നേഹം നിറഞ്ഞ ഈ വ്യക്തികളില്‍ നിന്നുള്ള അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റാൻ സഹായിച്ചു.' എലീന ഫേസ്ബുക്കില്‍ കുറിച്ചു.

അവിചാരിതമായിട്ടാണെങ്കിലും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി നായനാര്‍ ആ കൃത്യം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് വാര്‍ത്തയിലുള്ളത്. 'ഞാന്‍ തന്നെ വേണോ' എന്ന് ചോദിച്ച് നായനാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ശാരദടീച്ചര്‍ കൂടി നിര്‍ബന്ധിച്ചതോടെ നായനാര്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അന്നത്തെ വാര്‍ത്തയിലുള്ളത്.

logo
The Fourth
www.thefourthnews.in