അല്ലുവിന്റെ പുഷ്പ റിലീസ് മാറ്റി, തങ്കലാനും ഓഗസ്റ്റ് 15ന്;  റിലീസിന് എത്തുന്നത് ആറിലധികം ചിത്രങ്ങൾ, വരുന്നത് സിനിമാക്കാലം

അല്ലുവിന്റെ പുഷ്പ റിലീസ് മാറ്റി, തങ്കലാനും ഓഗസ്റ്റ് 15ന്; റിലീസിന് എത്തുന്നത് ആറിലധികം ചിത്രങ്ങൾ, വരുന്നത് സിനിമാക്കാലം

പുഷ്പ 2 വിന്റെ റിലീസ് മാറ്റിയതോടെ നിരവധി ചിത്രങ്ങളാണ് ഓഗസ്റ്റ് 15 ലേക്ക് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വിന്റെ റിലീസ് മാറ്റിയതോടെ നിരവധി ചിത്രങ്ങളാണ് ഓഗസ്റ്റ് 15 ലേക്ക് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ ആറിലധികം പ്രമുഖ ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസ് ചെയ്യുന്നത്.

ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്ന പുഷ്പ 2 സാങ്കേതിക ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്ന് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. പാൻ ഇന്ത്യ ലെവലിൽ റീച്ച് ഉള്ള പുഷ്പ 2 വിന് ഒപ്പം റിലീസ് ചെയ്യാൻ അധികം സിനിമകൾ താൽപ്പര്യപ്പെട്ടിരുന്നില്ല. എന്നാൽ പുഷ്പ 2 റിലീസ് മാറ്റിയതോടെ മലയാളത്തിലടക്കം നിരവധി ചിത്രങ്ങൾ ഓഗസ്റ്റ് 15 എന്ന റിലീസ് ഡേറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.

ഏറ്റവുമൊടുവിൽ വിക്രം നായകനാവുന്ന തങ്കലാനും ഓഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്ന പ്രമുഖ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അല്ലുവിന്റെ പുഷ്പ റിലീസ് മാറ്റി, തങ്കലാനും ഓഗസ്റ്റ് 15ന്;  റിലീസിന് എത്തുന്നത് ആറിലധികം ചിത്രങ്ങൾ, വരുന്നത് സിനിമാക്കാലം
'കല്‍ക്കി 2898 എഡി'ക്ക് ഉടൻ ഒടിടി റിലീസില്ല; പിന്നിട്ടത് 555 കോടി

തങ്കലാൻ

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചരിത്രവും ഭാവനയും ഇഴചേർത്ത് ഒരുക്കുന്ന തങ്കലാനിൽ ഞെട്ടിക്കുന്ന വേഷപ്പകർച്ചയിലാണ് വിക്രം എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണഖനിയിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്.മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികാവേഷങ്ങളിൽ എത്തുന്നത്. ജി വി പ്രകാശ്കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി. കലാസംവിധാനം: എസ് എസ് മൂർത്തി, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റന്നർ സാം.

അഡിയൂസ് അമിഗോ

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അഡിയൂസ് അമിഗോ. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 2 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു.

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നഹാസ് നാസർ. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, നിഷാദ് യൂസഫ് ആണ് എഡിറ്റിങ്. ജേക്‌സ് ബിജോയും ഗോപിസുന്ദറുമാണ് സംഗീതം.

സ്ത്രീ 2

ബോളിവുഡിൽ അപ്രതീക്ഷിത ഹിറ്റായിരുന്ന ഹൊറർ ചിത്രമായ സ്ത്രീയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സ്ത്രീ 2 വും ഓഗസ്റ്റ് 15 നാണ് റിലീസ് ചെയ്യുന്നത്.

അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തെ താരങ്ങളായ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർക്ക് പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജിയും തെന്നിന്ത്യൻ താരം തമന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ദിനേശ് വിജന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. മഡോക് പ്രൊഡക്ഷന്‌സിന്റെ ഹൊറർ സീരിസിലെ പുതിയ ചിത്രം കൂടിയായിരിക്കും ഇത്. നേരത്തെ ഭീഡിയ, മുഞ്ജ്യ തുടങ്ങിയ ചിത്രങ്ങളും മാഡോക് നിർമിച്ചിരുന്നു.

വേദ

ശർവാരി വാഗ്, ജോൺ എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രമാണ് വേദ. ഓഗസ്റ്റിൽ ബോളിവുഡിൽ നിന്ന് എത്തുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം കൂടിയാണ് വേദ. അഭിഷേക് ബാനർജിയും തമന്നയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അസീം അറോറയാണ്. സീ സ്റ്റുഡിയോസ്, എമ്മെ എന്റർടെയ്ൻമെന്റ്, ജെഎ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

അല്ലുവിന്റെ പുഷ്പ റിലീസ് മാറ്റി, തങ്കലാനും ഓഗസ്റ്റ് 15ന്;  റിലീസിന് എത്തുന്നത് ആറിലധികം ചിത്രങ്ങൾ, വരുന്നത് സിനിമാക്കാലം
'ചിലർ നുള്ളിനോവിച്ചു'; വിടവാങ്ങലിനിടെ പരിഭവം പറഞ്ഞ് ഇടവേള ബാബു, അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കില്ലെന്ന് സിദ്ധിഖ്

ഫ്രീഡം

ശശികുമാർ നായകനായി എത്തുന്ന ചിത്രമാണ് ഫ്രീഡം. സത്യശിവ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മലയാളി താരം ലിജോ മോൾ ജോസ് ആണ് നായികയാവുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ദിവസത്തെ കുറിച്ചാണ് ചിത്രം കഥ പറയുന്നതെന്നാണ് സൂചന. ജിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീതം എൻ എസ് ഉദയകുമാർ ഛായാഗ്രഹണവും ശ്രീകാന്ത് ക്യാമറയും കൈകാര്യം ചെയ്യുന്നു.

logo
The Fourth
www.thefourthnews.in