എലോൺ ഹൊറർ ത്രില്ലറോ ? ദുരൂഹത ഉണർത്തി ട്രെയിലർ

എലോൺ ഹൊറർ ത്രില്ലറോ ? ദുരൂഹത ഉണർത്തി ട്രെയിലർ

ചിത്രം ജനുവരി 26 ന് തീയേറ്ററുകളിലെത്തും

12 വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രം കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഒരു ഫ്‌ളാറ്റിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ട്രെയിലർ എലോൺ ഒരു ഹൊറർ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്

പ്രഥ്വിരാജ് , മല്ലിക സുകുമാരൻ , മഞ്ജുവാര്യർ എന്നിവരുടെ ശബ്ദങ്ങളും ട്രെയിലറിൽ കേൾക്കാം . ഒടിടി ഫ്ലാറ്റ് ഫോമിലാകും റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളെങ്കിലും തീയേറ്റർ റിലീസാണെന്ന പ്രഖ്യാപനവും ട്രെയിലറിലുണ്ട്. ചിത്രം ജനുവരി 26 ന് തീയേറ്ററുകളിലെത്തും.

മോഹൻലാലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ നേരത്തെ പുറത്തുവന്നിരുന്നു

17 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്

logo
The Fourth
www.thefourthnews.in