ഗിഫ്റ്റുമായി അൽഫോൺസ് പുത്രൻ തമിഴിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു

ഗിഫ്റ്റുമായി അൽഫോൺസ് പുത്രൻ തമിഴിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു

ഇളയരാജ സംഗീതം നൽകുന്ന ഏഴുപാട്ടുകളാണ് ചിത്രത്തിലുള്ളത്

തമിഴിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് അൽഫോൺസ് പുത്രൻ. അൽഫോൺസ് തന്നെ കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിങും കളർ ​ഗ്രേഡിങും നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊറിയോഗ്രാഫർ സാൻഡി നായകനാകുന്നു. ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഏഴ് പാട്ടുകളാണുള്ളത്. ഇളയരാജ സംഗീത സംവിധായകനാകുന്ന ചിത്രത്തിൽ ഒരു പാട്ടും അദ്ദേഹം തന്നെ പാടും

കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ എന്നിവരാണ് മറ്റ് താരങ്ങൾ. ഓഡിഷൻ നടത്തിയാണ് ചിത്രത്തിലേക്കുള്ള ബാക്കിയുള്ള അഭിനേതാക്കളെ കണ്ടെത്തിയത് .ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. റോമിയോ പിക്ചേഴ്സിന്റെ ബാനറിൽ രാഹുലാണ് നിർമാണം.

ഗിഫ്റ്റുമായി അൽഫോൺസ് പുത്രൻ തമിഴിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
ഏകാന്തതയുടെ അപാരതീരം... ബേപ്പൂര്‍ സുല്‍ത്താന്റെ പാട്ട്

ഗോൾഡിന്റെ വൻ പരാജയത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗിഫ്റ്റ്. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിനെതിരായ വിമർശനങ്ങളും ട്രോളുകളും രൂക്ഷമായതിനെ തുടർന്ന് അൽഫോൺസ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. തോന്നിയാൽ മാത്രമേ കേരളത്തിലേക്ക് വരൂയെന്നും ജീവനോടെ വിട്ടതിൽ നന്ദിയെന്നുമായിരുന്നു സിനിമയ്ക്കെതിരായ വിമർശനങ്ങളോട് അൽഫോൺസിന്റെ പ്രതികരണം

logo
The Fourth
www.thefourthnews.in