അമൽ നീരദ് ചിത്രത്തിൽ നായകൻ ചാക്കോച്ചൻ; തിരിച്ചു വരവിനൊരുങ്ങി ജ്യോതിർമയിയും

അമൽ നീരദ് ചിത്രത്തിൽ നായകൻ ചാക്കോച്ചൻ; തിരിച്ചു വരവിനൊരുങ്ങി ജ്യോതിർമയിയും

ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്

ഭീഷ്മപർവത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവാഹ ശേഷം താൽകാലിക ഇടവേളയെടുത്ത ജ്യോതിർമയിയുടെ തിരിച്ച് വരവ് ചിത്രം കൂടിയാണിത്. പ്രതിനായക വേഷത്തിലാകും കുഞ്ചാക്കോ ബോബൻ എന്ന സൂചനയുമുണ്ട് .

ഭീഷ്മപർവത്തിന് സംഗീതം നൽകിയ സുഷിന്‍ ശ്യാം തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം പകരുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.  ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ആദ്യ അമൽ നീരദ് ചിത്രമെന്ന നിലയിൽ പ്രേക്ഷകരും ആകാംഷയിലാണ്

അതേസമയം മമ്മൂട്ടി - അമൽ നീരദ് ചിത്രം ബി ഗ് ബിയുടെ രണ്ടാംഭാഗമായ ബിലാൽ കൂടുതൽ വൈകുമെന്ന സൂചന കൂടിയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in