ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'ദ്വിജ'- അമല പോളും നീരജ് മാധവും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നമ്പൂതിരി സ്ത്രീയുടെ വേഷത്തിലുള്ള അമല പോളിന്റെ ഫോട്ടോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്

അമല പോള്‍, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓലക്കുട ചൂടിയ പഴയകാല നമ്പൂതിരി സ്ത്രീയുടെ വേഷത്തിലുള്ള അമലയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

 ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സ്ത്രീയുടെ അതിജീവനത്തിന്റെയും, പുരുഷമേധാവിത്വത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്. അമലയ്ക്കും, നീരജിനും പുറമേ ശ്രുതി ജയനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദി വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഐജാസ് ഖാനാണ് ദ്വിജയുടെ സംവിധായകന്‍. പ്രശസ്ത എഴുത്തുകാരി മീന ആര്‍ മേനോനാണ് ദ്വിജക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, എല്ലനാര്‍ ഫിലിംസ്, വിആര്‍സിസി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോണ്‍ വില്‍മറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആന്‍ഡ്രൂ മാക്കിയാണ് ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in