സ്വാഭിമാന ആഘോഷങ്ങള്‍ക്കൊപ്പം
സ്വവര്‍ഗാനുരാഗ കഥയുമായി അമോര്‍

സ്വാഭിമാന ആഘോഷങ്ങള്‍ക്കൊപ്പം സ്വവര്‍ഗാനുരാഗ കഥയുമായി അമോര്‍

കേരള സര്‍വകലാശാല അധ്യാപികയും എഴുത്തുകാരിയുമായ റ്റിസി മറിയം തോമസാണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്

സ്വാഭിമാന മാസത്തില്‍ സ്വവര്‍ഗ പ്രണയാനുഭവങ്ങളുടെ സംഗീതാവിഷ്‌കാരം അമോര്‍ ശ്രദ്ധേയമാവുന്നു. കേരള സര്‍വകലാശാല മന:ശാസ്ത്ര അധ്യാപികയും എഴുത്തുകാരിയുമായ റ്റിസി മറിയം തോമസാണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

സ്വവര്‍ഗ പ്രണയത്തെക്കുറിച്ചുള്ള ധാരണകളെ തിരുത്തുന്ന വിധം സ്വവര്‍ഗപ്രേമത്തിന്റെ സുന്ദരഭാവങ്ങള്‍ അമോറിനെ കൂടുതല്‍ ആകര്‍ഷമാക്കുന്നു. ഗാനം ആലപിച്ചത് ഡുട്ടു സ്റ്റാന്‍ലിയാണ്.

ഗോള്‍ഡിയന്‍ ഫിഞ്ചസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ കുര്യാക്കോസ്. യൂനസ് മറിയം, രതീഷ് സുന്ദര്‍ എന്നിവരാണ് അഭിനേതാക്കള്‍.

തായ് പ്രസാദ് ക്യാമറയും സരുണ്‍ സുരേന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അമോര്‍ പൂര്‍ത്തീകരിച്ചത്.

logo
The Fourth
www.thefourthnews.in