അനശ്വര രാജൻ
അനശ്വര രാജൻ

മുടി മുറിച്ചതിനെതിരെ കമന്റ് ചെയ്തവര്‍ക്കുള്ള മറുപടിയാണ് 'മൈക്ക്' - അനശ്വര രാജന്‍

പ്രിവിലേജ്ഡ് ആയ സൊസൈറ്റിയില്‍ ജനിച്ചുവളര്‍ന്ന ആളല്ല, ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ നേരിടേണ്ടിവരുന്ന എല്ലാവിധ പ്രശ്‌നങ്ങളും അറിയാം

'മിക്ക പെണ്‍കുട്ടികളും അവരുടെ ലൈഫില്‍ ഒരിക്കലെങ്കിലും ആണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ടാകും. ഒരു സമയത്ത് എനിക്കും തോന്നിയിട്ടുണ്ട്. അത് പക്ഷെ ആണായി ജീവിക്കാനുള്ള കൊതിയല്ലല്ലോ, ആണുങ്ങള്‍ക്ക് സമൂഹം നല്‍കുന്ന പ്രിവിലേജസും ഫ്രീഡവും നമുക്കും കിട്ടണമെന്നുള്ള ആഗ്രഹമല്ലേ..!

രാത്രി പുറത്തിറങ്ങുന്ന കാര്യമായാലും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന കാര്യമായാലും, ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ നേരിടേണ്ടിവരുന്ന എല്ലാവിധ പ്രശ്‌നങ്ങളും എനിക്കറിയാം. പ്രിവിലേജ്ഡ് ആയ സൊസൈറ്റിയില്‍ ജനിച്ചുവളര്‍ന്ന ഒരാളല്ല ഞാന്‍, ഒരു സാധാ മിഡില്‍ക്ലാസ്സ് ഫാമിലിയില്‍ നിന്നുവന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയാണ്.

- ദ ഫോര്‍ത്ത് അഭിമുഖത്തില്‍ അനശ്വര രാജന്‍

logo
The Fourth
www.thefourthnews.in