ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ 'കൊട്ടുക്കാലി'യുമായി വിനോദ് രാജ്; അന്നാ ബെന്നും സൂരിയും പ്രധാനവേഷത്തിൽ

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ 'കൊട്ടുക്കാലി'യുമായി വിനോദ് രാജ്; അന്നാ ബെന്നും സൂരിയും പ്രധാനവേഷത്തിൽ

നടൻ ശിവകാർത്തികേയൻ നിർമിക്കുന്ന ചിത്രത്തിൽ അന്ന ബെന്നും സൂരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാർ എൻട്രിയായിരുന്ന കൂഴങ്കൽ എന്ന ചിത്രത്തിന്റെ സംവിധായകൻ പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കെട്ടുക്കാലി' ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. നടൻ ശിവകാർത്തികേയൻ നിർമിക്കുന്ന ചിത്രത്തിൽ അന്ന ബെന്നും സൂരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ 'കൊട്ടുക്കാലി'യുമായി വിനോദ് രാജ്; അന്നാ ബെന്നും സൂരിയും പ്രധാനവേഷത്തിൽ
മധുരരാജയ്ക്ക് ശേഷം സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്; വെബ് സീരിസിൽ നായിക; 'പാൻ ഇന്ത്യൻ സുന്ദരി' ഒരുങ്ങുന്നു

വെട്രിമാരൻ നായകനായ വിടുതലൈയ്ക്ക് ശേഷം സൂരി നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് 'കെട്ടുക്കാലി'. ശിവകാർത്തികേയനാണ് ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. സംവിധായകൻ പി എസ് വിനോദ്‌രാജ്, അഭിനേതാക്കളായ സൂരി, അന്ന ബെൻ, മറ്റ് സാങ്കേതിക, നിർമ്മാണ ടീമുകൾക്കും ശിവകാർത്തികയേൻ അഭിനന്ദനങ്ങൾ അറിയിച്ചു.

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ 'കൊട്ടുക്കാലി'യുമായി വിനോദ് രാജ്; അന്നാ ബെന്നും സൂരിയും പ്രധാനവേഷത്തിൽ
IFFK 2023 | 'എന്തുകൊണ്ടാണ് യുവാക്കൾ പാർലമെന്റിൽ പ്രതിഷേധിച്ചത്?' ആ ചോദ്യം മാത്രം ഉയരുന്നില്ലെന്ന്‌ പ്രകാശ് രാജ്

'പരുത്തിവീരൻ', 'അലൈപായുതേ' തുടങ്ങിയ ചിത്രങ്ങളും മുമ്പ് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നെങ്കിസും ഒരു തമിഴ് ചിത്രം ലോക പ്രീമിയർ പ്രദർശനം നടത്തുന്നത് ആദ്യമാണ്. ബി ശക്തിവേലാണ് 'കൊട്ടുക്കാലി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എഡിറ്റിംഗ് ഗണേഷ് ശിവ, സൗണ്ട് ഡിസൈൻ സുരൻ ജി, എസ് അലഗിയ കൂത്തൻ,

പ്രൊഡക്ഷൻ സൗണ്ട് മിക്‌സർ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈൻ കബിലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാനു പ്രിയ, വിഎഫ്എക്‌സ് ശേഖർ മുരുകൻ, സ്റ്റിൽസ് & മേക്കിംഗ് ചെഗു, പിആര്‍ഒ സുരേഷ് ചന്ദ്ര - രേഖ ഡി വൺ

logo
The Fourth
www.thefourthnews.in