'തിമിംഗല വേട്ട'യ്ക്ക് അനൂപ് മേനോൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

'തിമിംഗല വേട്ട'യ്ക്ക് അനൂപ് മേനോൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ആത്മിയ രാജനാണ് തിമിംഗലവേട്ടയില്‍ നായിക

അനൂപ് മേനോന്‍ രാഷ്ട്രീയ നേതാവായി എത്തുന്ന തിമിംഗല വേട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രവര്‍ത്തകരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അനൂപ് മേനോൻ തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

ആത്മിയ രാജനാണ് തിമിംഗലവേട്ടയില്‍ നായിക. ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. രാകേഷ് ഗോപൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിഎംആര്‍ ഫിലിംസിന്‍റെ ബാനറില്‍ സജിമോനാണ് നിര്‍മിക്കുന്നത്.

വിഎംആര്‍ ഫിലിംസ് തന്നെയാണ് ചിത്രം വിതരണത്തിനായി എത്തിക്കുന്നത്. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഏതാനും ഭാഗം രാജസ്ഥാനിലും ചിത്രീകരിക്കും

logo
The Fourth
www.thefourthnews.in