ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'  ടീസർ റിലീസായി

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ടീസർ റിലീസായി

പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസർ റിലീസായി. 'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.

പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ്, വിജയരാഘവൻ എന്നിവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറ്റു കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു. ഇരുവരും ആദ്യമായി ആണ് ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്.

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'  ടീസർ റിലീസായി
കിരീടത്തിലെ പരമേശ്വരനായി ജോണി എത്തിയതിനുപിന്നിൽ ഒരു വിഗ്; അണിയറക്കഥ പറഞ്ഞ് സിബി മലയിൽ

ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു. രാജേഷ് വര്‍മയാണ് തിരക്കഥ. ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് "സരിഗമ" സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in