എനിക്ക് അദ്ദേഹത്തിന്റെ ആരാധകരെ പേടിയാണ്; ഷാരുഖ്ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്

എനിക്ക് അദ്ദേഹത്തിന്റെ ആരാധകരെ പേടിയാണ്; ഷാരുഖ്ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്

ഹ്യൂമൻസ് ഓഫ് സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗിന്‍റെ പരാമര്‍ശം

ബോളിവുഡിലെ സ്റ്റാർ സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. മികച്ച സിനിമകളുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ലഭിച്ച അനുരാഗിന് പലപ്പോഴായി കേൾക്കേണ്ടി വന്ന ഒരു ചോദ്യമാണ് ബോളിവുഡ് ബാദ്ഷ ഷാരുഖ്ഖാന് ഒപ്പം എപ്പോൾ സിനിമ ചെയ്യുമെന്നത്.

ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അനുരാഗ് കശ്യപ്. ഹ്യൂമൻസ് ഓഫ് സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ എന്തുകൊണ്ട് ഷാരുഖ്ഖാനുമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത്.

താൻ ഷാരുഖിന്റെ ആരാധകരിൽ ഒരാളാണ്. ചക്‌ദേ ഇന്ത്യയും കഭി ഹാ കഭി നായും തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഷാരൂഖ് ചിത്രങ്ങളാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പക്ഷെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തനിക്ക് ഷാരുഖിനൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് അസാധ്യമാണ്. ഷാരുഖിന്റെ ആരാധകവൃന്ദമാണ് എന്നെ ഭയപ്പെടുത്തുന്നത് എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

എനിക്ക് അദ്ദേഹത്തിന്റെ ആരാധകരെ പേടിയാണ്; ഷാരുഖ്ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
സുരേഷ് ഗോപിയും പവൻ കല്ല്യാണും മുതൽ കങ്കണയും രവികിഷനും വരെ; ലോക്‌സഭയിലേക്ക് എത്തുന്ന സിനിമാതാരങ്ങൾ

'തന്റെ പ്രാരംഭ ഘട്ടത്തിൽ, ഷാരൂഖ് എല്ലാവരുമായും പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഷാരൂഖ് ഖാനെ വച്ച് സിനിമ ചെയ്യുക അസാധ്യമാണ്. ഒരിക്കൽ ഞാൻ അത് ആഗ്രഹിച്ചിരുന്നു, എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ എനിക്ക് ആരാധകരെ ഭയമാണ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത്, വലിയ താരങ്ങളുടെ ആരാധകവൃന്ദം എന്നെ ഭയപ്പെടുത്തുന്നു. ആരാധകർ കാരണം അഭിനേതാക്കൾക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയാണ്' എന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ആരാധകർ താരങ്ങളിൽ നിന്ന് നിന്ന് ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആരാധകർ ആ സിനിമകൾ നിരസിക്കുന്നു, അതിനാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ അഭിനേതാക്കൾ പോലും ഭയപ്പെടുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ആരാധകർക്ക് വേണ്ടി മാത്രമല്ല ഞാൻ സിനിമ ചെയ്യുന്നത് ഞാൻ ആഗ്രഹിക്കുന്ന പോലത്തെ സിനിമയാണ് ചെയ്യുന്നത്. അപ്പോൾ സംഭവിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഞാൻ നേരിടും. അദ്ദേഹം ചെയ്ത ഫാൻ എന്ന ചിത്രം വിജയിച്ചിരുന്നെങ്കിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്കും ധൈര്യമുണ്ടെന്ന് പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in